ബ്രിട്ടനിൽ ആശുപത്രിയിൽ സ്ഫോടനം; മൂന്നു പേർ അറസ്റ്റിൽ
text_fieldsലിവർപൂൾ: ബ്രിട്ടനിലെ ലിവർപൂളിൽ ആശുപത്രിയിൽ സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്ന മൂന്നു പേർ പൊലീസ് പിടിയിലായി. തീവ്രവാദ നിയമപ്രകാരമാണ് അറസ്റ്റ്. ഞായറാഴ്ച ലിവർപൂൾ വനിതാ ആശുപത്രിക്ക് പുറത്ത് യാത്രക്കാരനെ കയറ്റിക്കൊണ്ടിരുന്ന ടാക്സി കാർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചിരുന്നു.
സംഭവസ്ഥലത്ത് തന്നെ മരിച്ച യാത്രക്കാരനെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. 29, 26, 21 വയസ് പ്രായമുള്ള മൂന്ന് പേരെയാണ് നഗരത്തിലെ കെൻസിംഗ്ടൺ പ്രദേശത്തുവെച്ച് നോർത്ത് വെസ്റ്റ് പൊലീസ് പിടികൂടിയത്.
ഇന്ന് ലിവർപൂളിൽ നടന്ന ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം താനുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വിറ്ററിൽ അറിയിച്ചു.
എമർജൻസി സർവ്വീസ് നടത്തിയവരോടും അവരുടെ പെട്ടെന്നുള്ള പ്രതികരണത്തിനും പ്രൊഫഷണലിസത്തിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, അന്വേഷണം തുടരുന്ന പൊലീസിനും -ബോറിസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

