Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശരിക്കും മെസ്സി തന്നെ! ഈജിപ്​തിലെ പിള്ളേർ ഈ മെസ്സിക്കു​ പിന്നാലെയാണ്​
cancel
Homechevron_rightNewschevron_rightWorldchevron_rightശരിക്കും മെസ്സി തന്നെ!...

ശരിക്കും മെസ്സി തന്നെ! ഈജിപ്​തിലെ പിള്ളേർ ഈ 'മെസ്സി'ക്കു​ പിന്നാലെയാണ്​

text_fields
bookmark_border

കൈറോ: ഫുട്​ബാൾ ലോക​ത്ത്​ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ മുന്നിൽ ആരെന്ന ചോദ്യത്തിന്​ ​െമസ്സിയെന്നാകും പലർക്കും ഉത്തരം. ബാഴ്​സ സൂപർ താരത്തെ അടുത്തുകിട്ടിയാൽ ഒന്നു കൈപിടിക്കാമെന്നും സെൽഫിയെടുക്കാമെന്നും കൊതി പൂണ്ടു നിൽക്കുന്നവരേറെ. സാക്ഷാൽ മെസ്സിക്കു പകരം അപരനായാലോ?

ഈജിപ്​തുകാരിപ്പോൾ ഒരു മെസ്സിക്കു പിന്നാലെയാണ്​. പേരിൽ മെസ്സിയില്ലെങ്കിലും മുഖത്തും ജഴ്​സിയിലും നടപ്പിലുമെല്ലാം സൂപർ താരം തന്നെ. ഇതിൽ പരം സാമ്യമുള്ള ഒരു മെസ്സിയെ ഇനി എവിടെ കിട്ടാനെന്ന മട്ടിൽ ആളുകൾ ചുറ്റുംകൂടിയതോടെ ഈ 27 കാരന്​ തന്‍റെ ഇതുവരെയുമുള്ള ജീവിതം തത്​കാലം മറക്കേണ്ട സാഹചര്യമാണ്​.

പെയിന്‍ററായിരുന്നു ഇസ്​ലാം ബത്ത. താടി നീട്ടിവളർത്തി തുടങ്ങിയതോടെ മുഖത്ത്​​ ചിലർ മെസ്സിയെ വായിച്ചുതുടങ്ങി. താടി കൂടുതൽ വലുതായതോടെ ശരിക്കും മെസ്സിയായി. അതിൽപിന്നെ ഏതുസമയവും കുട്ടികൾ ചുറ്റുംകൂടി മെസ്സിയോടെന്ന പോലെ സ്​നേഹവും ആദരവും സമംചേർത്തു നിൽക്കും. ഫുട്​ബാളിനോട്​ അത്രക്ക്​ കമ്പമില്ലാതിരുന്ന യുവാവിന്​​ ക്രമേണ ആ കളിയോട്​ ഇഷ്​ടം കൂടി തുടങ്ങി. ബാഴ്​സലോണ ജഴ്​സിയിൽ അഭയം തേടി. കുട്ടികൾക്കൊപ്പം കളിയും ആകാമെന്നായി. ഒരു അനാഥാലയത്തിലെത്തിയപ്പോൾ കുട്ടികൾ ഒപ്പം നിന്ന്​ ഫോ​ട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. അന്ന്​ താടി നീട്ടിവളർത്തു​േമ്പാൾ സുഹൃത്തുക്കളായിരുന്നു ആദ്യം മെസ്സി ഛായ അറിയിച്ചത്​. കണ്ണാടിയിൽ നോക്കി സ്വയം ശരിവെച്ച കാര്യം പക്ഷേ, ഇപ്പോൾ ഈജിപ്​ത്​ മൊത്തത്തിൽ ഏറ്റെടുത്ത മട്ടാണ്​.

മുഖം നൽകിയ അനുഭവത്തിൽ ആവേശ​ം തീർന്നിട്ടില്ല ഇസ്​ലാം ബത്തക്ക്​. പങ്കുവെക്കാനുള്ള ഒരു മോഹം ലിവർപൂളിന്‍റെ ഈജിപ്​ത്​ സൂപർ താരം മുഹമ്മദ്​ സലാഹിനെ മുഖദാവിൽ കാണലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptkidsLionel Messi
News Summary - Lionel Messi lookalike thrills soccer-loving kids at an Egyptian orphanage
Next Story