ചിലപ്പോൾ വേട്ടക്കാരനും വേട്ടയാടപ്പെട്ടേക്കാം: എരുമകൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറി കാട്ടിലെ രാജാവ്
text_fieldsകാട്ടിലെ രാജാവൊക്കെ അങ്ങ് സിനിമകളിലും കഥാ പുസ്തകങ്ങളിലും മാത്രം. വാസ്തവത്തിൽ കാട്ടിലെ മറ്റ് ചെറിയ മൃഗങ്ങളെ പോലെ സിംഹങ്ങളുടെ ഭയത്തെ കാണിച്ച് കാഴ്ചക്കാരിൽ ചിരിയുയർത്തുന്ന നിരവധി വീഡിയോകൾ ഇതിനു മുമ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അത്തരത്തിൽ ആഫ്രിക്കയിലെ ഒരു വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി കൊണ്ടിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ എരുമ കൂട്ടത്തിൽ നിന്നും രക്ഷതേടി മരത്തിൽ തൂങ്ങി കിടക്കുന്ന സിംഹത്തെ കാണാം.
എരുമകൂട്ടം മരത്തിന് ചുറ്റും നിലയുറപ്പിച്ചതോടെ പിടിവിട്ട് താഴെ വീഴാതിരിക്കാനുള്ള സിംഹത്തിന്‍റെ ഭയം നിറഞ്ഞ ശ്രമങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴാതെ മുറുകെ പിടിക്ക്, അച്ഛൻ രക്ഷിക്കാനായി അവിടേക്ക് എത്തി കൊണ്ടിരിക്കുകയാണ് തുടങ്ങി രസകമായ നിരവധി കമന്‍റുകളാണ് ദൃശ്യങ്ങൽക്ക് ചുവടെ വന്നുകൊണ്ടിരിക്കുന്നത്.
പോസ്റ്റിന് 22,000ലധികം ലൈക്കുകളാണ് ഇൻസ്റ്റഗ്രാമിൽ ഇതിനോടകം ലഭിച്ചിട്ടുള്ളത്.

