ലിബിയയിൽ വിദേശകാര്യമന്ത്രിയെ പുറത്താക്കി; രാജ്യത്തിന് പുറത്തുപോകുന്നതിന് വിലക്ക്
text_fieldsട്രിപളി: ലിബിയയിൽ നജ്ല മങ്കൂഷിനെ വിദേശകാര്യ മന്ത്രിസ്ഥാനത്തുനിന്ന് പ്രസിഡൻഷ്യൽ കൗൺസിൽ പുറത്താക്കി. ഭരണസംബന്ധമായ നിയമലംഘനം ആരോപിച്ചാണ് പുറത്താക്കൽ. ഇവർ രാജ്യത്തു നിന്ന് യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
കൗൺസിലിനോട് ആലോചിക്കാതെ വിദേശകാര്യനയം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്നംഗ സമിതിയാണ് നജ്ലയെ പുറത്താക്കിയതെന്ന് കൗൺസലിൽ വക്താവ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വക്താവ് വെളിപ്പെടുത്തിയില്ല.
അതേസമയം, കൗൺസിലിെൻറ തീരുമാനം ലിബിയയിലെ പരിവർത്തന സർക്കാർ തള്ളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

