ഗദ്ദാഫിയുടെ മകെൻറ സ്ഥാനാർഥിത്വം; ലിബിയൻ കോടതിയിൽ ആയുധധാരികളുടെ ആക്രമണം
text_fieldsട്രിപളി: ലിബിയയിലെ സെബ കോടതിയിൽ തോക്കുധാരികളുടെ ആക്രമണം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യനാക്കിയ നടപടിക്കെതിരെ ലിബിയൻ ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം അപ്പീൽ നൽകാൻ കോടതിയിലെത്തും മുമ്പാണ് ആക്രമണം. നിരോധിത സംഘടനകളാണ് പിന്നിലെന്ന് സർക്കാർ ആരോപിച്ചു.
ആക്രമണത്തെ തുടർന്ന് കോടതി അടച്ചു. അപ്പീൽ നൽകുന്നതിന് ആയുധധാരികൾ തടസ്സം നിന്നതായി സെയ്ഫ് അൽ ഇസ്ലാമിെൻറ അഭിഭാഷകൻ ഖാലിദ് അൽ സെയ്ദി പറഞ്ഞു. ഡിസംബർ 24നാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. സായുധസംഘം കോടതിസമുച്ചയം വളഞ്ഞതായി ഖാലിദ് വിഡിയോയിൽ പറഞ്ഞു. ആക്രമണത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ലിബിയയിലെ തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ചയാണ് യുദ്ധക്കുറ്റങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സെയ്ഫിനെ മത്സരിക്കുന്നതിന് അയോഗ്യനായി പ്രഖ്യാപിച്ചത്. സെയ്ഫ് ഉൾപ്പെടെ 26 സ്ഥാനാർഥികളെയാണ് അയോഗ്യരാക്കിയത്. നടപടിക്കെതിരെ അപ്പീൽ നൽകാൻ 48 മണിക്കൂർ സമയവും അനുവദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

