ലിബിയൻ ധനസഹായം: സാർകോസിക്ക് അഞ്ച് വർഷം തടവ്; അപ്പീൽ നൽകിയാലും ജയിലിലടക്കുമെന്ന് കോടതി
text_fieldsപാരിസ്: ലിബിയയിൽ നിന്നുള്ള ധനസഹായം പ്രചാരണത്തിനുപയോഗിച്ച കേസിലെ ഗൂഢാലോചനയിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നികളസ് സാർകോസിക്ക് അഞ്ച് വർഷം തടവ്. സാർകോസി അപ്പീൽ നൽകിയാലും ജയിലിൽ പോകണമെന്ന് വിചിത്രമായ വിധിയിൽ ഫ്രഞ്ച് കോടതി ഉത്തരവിട്ടു.
70കാരനായ സാർകോസിയെ വിധിക്ക് പിന്നാലെ നേരിട്ട് ജയിലിലേക്കയച്ചില്ല. ജയിലിലടക്കാനുള്ള തീയതി പിന്നീട് തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.
2005 മുതൽ 2007 വരെ നയതന്ത്ര ആനുകൂല്യങ്ങൾക്ക് പകരമായി ലിബിയയിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ച് പ്രചാരണത്തിന് ധനസഹായം നൽകിയെന്നതായിരുന്നു കേസ്. ക്രിമിനൽ ഗൂഢാലോചന നടത്തിയതായി കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

