Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ വീണ്ടും...

കാനഡയിൽ വീണ്ടും ട്രൂഡോ: അധികാരമുറപ്പിച്ചെന്ന്​ കനേഡിയൻ മാധ്യമങ്ങൾ

text_fields
bookmark_border
justin-trudeau
cancel

ഒട്ടാവ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്​. ട്രൂഡോയുടെ പാർട്ടിയായ ലിബറൽ പാർട്ടി സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക്​ അടുക്കുകയാണെന്ന്​​ കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി കുതിക്കുകയാണ്​. പ്രധാന എതിരാളിയായ കൺസർവേറ്റീവ്​ പാർട്ടി​ 119 സീറ്റുകളിൽ മാത്രമാണ്​ ലീഡ്​ ചെയ്യുന്നത്​. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട്​ നിൽക്കുന്നുണ്ട്​. 170 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​.

കോ​വി​ഡി​ൽ കു​രു​ങ്ങി​യ പ്ര​തി​ച്ഛാ​യ വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ജ​സ്​​റ്റി​ൻ ട്രൂ​ഡോ തെരഞ്ഞെടുപ്പ്​ നേരത്തേയാക്കുകയായിരുന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്ന്​​ സ​ർ​വേ ഫ​ല​ങ്ങ​ൾ പ്രവചിച്ചിരുന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം​ത​ന്നെ അ​സ​മ​യ​​ത്താ​യെ​ന്നാ​ണ്​ ​പ്ര​തി​പ​ക്ഷ​ത്തി​െൻറ ആ​രോ​പ​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ സ​ർ​വേ ഫ​ല​ങ്ങ​ളി​ലും നേ​ര​ത്തേ​യാ​യെ​ന്ന പ്ര​തി​ക​ര​ണ​ത്തി​നാ​ണ്​ മേ​ൽ​ക്കൈ. 2015ലാ​ണ്​ ട്രൂ​ഡോ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Trudeau
News Summary - Liberals win minority government in 2021 federal election
Next Story