ചരിത്രം സൃഷ്ടിച്ച് ലിയ തോമസ്; എൻ.സി.സി.എ നീന്തൽ ചാമ്പ്യൻഷിപ്പിലെ ആദ്യ ട്രാൻസ്ജെൻഡർ മുഖം
text_fieldsഅറ്റ്ലാന്‍റ: എൻ.സി.സി.എ നീന്തൽ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ വനിതയായി ലിയ തോമസ്. വനിതകളുടെ 500 യാർഡ് മത്സരത്തിന്‍റെ അവസാന 100 യാർഡുകളിലെ മികച്ച പ്രകടനത്തിനാണ് ലിയ ചാമ്പ്യൻ പട്ടം നേടിയത്.
പെൻസിൽവാനിയ സർവകലാശാലയിലയിൽ നിന്നും മത്സരത്തിനെത്തിയ ലിയ 4 മിനിറ്റ് 33.24 സെക്കൻഡ് കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ഈ ആഴ്ച അവസാനം നടക്കുന്ന 200-യാർഡ്, 100-യാർഡ് എൻ.സി.സി.എ ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കും. വിർജീനിയയുടെ എമ്മ വെയാന്റ് 4.34.99 സെക്കൻഡോടെ രണ്ടാം സ്ഥാനത്താണ്.
പുരുഷനായി ജനിച്ച ലിയ സ്ത്രീകളുമായി മത്സരിക്കുന്നത് നീതിയല്ലെന്ന് നിരീക്ഷകർ ആരോപണമുയർത്തി. ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കഴിയുന്നത്ര കാലം നീന്തൽ തുടരുമെന്നും തടയുന്നവർ തടയട്ടെയെന്നും ലിയ പ്രതികരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

