Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈഡന്‍റെ 'അപകടകരമായ രാഷ്ട്രപരാമർശം': ശക്തമായ ഭാഷയിൽ മറുപടിയുമായി പാക് പ്രധാനമന്ത്രി

text_fields
bookmark_border
ബൈഡന്‍റെ അപകടകരമായ രാഷ്ട്രപരാമർശം: ശക്തമായ ഭാഷയിൽ മറുപടിയുമായി പാക് പ്രധാനമന്ത്രി
cancel

ഇസ്ലാമാബാദ്: പാക്കിസ്ഥാനെയും അതിന്റെ ആണവായുധങ്ങളേയും കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്.

'പാകിസ്ഥാൻ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണ്. ഐ.എ.ഇ.എ ആണവ ആസ്തികൾക്ക് മികച്ച സുരക്ഷയുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

സുരക്ഷാ നടപടികളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതിൽ ആർക്കും സംശയം വേണ്ടെന്ന് ശഹബാസ് ശരീഫ്' ട്വീറ്റ് ചെയ്തു.ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്‌ൻ കമ്മിറ്റി റിസപ്ഷനിൽ ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞത്.

ഇത് യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷഹബാസ് സർക്കാരിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക ഉയർന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Let no one have any doubt...': Pak PM on Biden's 'most dangerous nation' remark
Next Story