Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിൽ നിയുക്ത...

ലബനാനിൽ നിയുക്ത പ്രധാനമന്ത്രി രാജിവെച്ചു; പ്രതിസന്ധി

text_fields
bookmark_border
ലബനാനിൽ നിയുക്ത പ്രധാനമന്ത്രി രാജിവെച്ചു; പ്രതിസന്ധി
cancel
camera_alt

 മുസ്​തഫ​ അദീബ്

ബൈറൂത്​: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്​നങ്ങളും അതിരൂക്ഷമായ ലബനാനിൽ െഎക്യമന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം പരാജയത്തിലേക്ക്​. നിയുക്ത പ്രധാനമന്ത്രിയും ജർമനിയിലെ മുൻ അംബാസഡറുമായ മുസ്​തഫ​ അദീബ്​ രാജിവെച്ചു.

ധനകാര്യ മന്ത്രാലയം സംബന്ധിച്ച സൂചനകളാണ്​ സർക്കാർ രൂപവത്​കരണത്തിന്​ വിലങ്ങുതടിയായതെന്നാണ്​ റിപ്പോർട്ട്​. പ്രസിഡൻറ്​ മൈക്കൽ ഒൗനുമായി നടത്തിയ കൂടിക്കാഴ്​ചക്കുശേഷം ടെലിവിഷനിലൂടെയാണ്​ അദീബ്​ പിൻവാങ്ങുകയാണെന്നു​ പ്രഖ്യാപിച്ചത്​. ആഗസ്​റ്റ്​ നാലിന്​ ബൈറൂത്​ തുറമുഖത്തെ സ്​ഫോടനത്തിൽ 200ഒാളം പേർ മരിച്ചതിനെ തുടർന്ന്​ രാജിവെച്ച ഹസൻ ദിയാബ്​ സർക്കാറിനു​ പകരമാണ്​ അദീബിനെ പ്രധാനമന്ത്രിയായി നിയോഗിച്ചത്​.

ഹിസ്​ബുല്ലയും സഖ്യകക്ഷി അമാൽ മൂവ്​മെൻറും മന്ത്രിസഭയിലേക്ക്​ ശിയ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന്​ വ്യക്തമാക്കിയിരുന്നു. സുന്നിയായ അദീബ്​ പ്രധാനമന്ത്രിയാകുന്നതോടെ തങ്ങളെ ഒതുക്കുമെന്ന ഭയവും ശിയ നേതാക്കൾക്കുണ്ടായിരുന്നു.

ധനകാര്യ മന്ത്രാലയം തങ്ങൾക്കു​ വേണമെന്ന്​ ഹിസ്​ബുല്ലയും അമാലും ആവശ്യപ്പെട്ടതായു​ം റിപ്പോർട്ടുണ്ട്​. ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാ​േ​ക്രാണി​െൻറ നേതൃത്വ​ത്തിൽ നടന്ന ചർച്ചകളിലാണ്​ ലബനാനിൽ ​െഎക്യ സർക്കാർ രൂപവത്​കരിക്കാൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonMustapha Adib
News Summary - Lebanon’s prime minister-designate Mustapha Adib steps down
Next Story