നേപ്പാൾ ‘ജെൻ സി വിപ്ലവ’ത്തിന് നേതൃത്വം നൽകിയ നേതാവും തെരഞ്ഞെടുപ്പിൽ മത്സരത്തിന്
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ ഭരണം അട്ടിമറിച്ച ‘ജെൻ സി വിപ്ലവ’ത്തിന് നേതൃത്വം നൽകിയ നേതാവും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരത്തിന്. മാറ്റത്തിനായി ജനത്തെ ഒരുമിച്ചുകൂട്ടുന്ന തിരക്കിലാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുദൻ ഗുരുങ് പറഞ്ഞു.
പഴയ നേതാക്കൾ തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു. ഇപ്പോൾ പിന്മാറാനായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും’’- ഗുരുങ് വ്യക്തമാക്കി.
സമൂഹ മാധ്യമ വിലക്കിനുപിന്നാലെ, നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രണ്ടുദിവസത്തിനിടെ ഭരണകൂടത്തെ പുറത്താക്കിയിരുന്നു. ഇടക്കാല സർക്കാറാണ് നിലവിൽ രാജ്യം ഭരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

