Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവാക്​സിൻ അടിയന്തര...

കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസിൽ അനുമതിയില്ല

text_fields
bookmark_border
കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസിൽ അനുമതിയില്ല
cancel

വാഷിങ്​ടൺ: കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസ്​ അനുമതി നൽകിയില്ല. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ കോവാക്​സിൻ യു.എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ്​ മിൻറാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

കോവാക്​സിൻ നിർമാതാക്കളായ ഭാരത്​ ബയോടെകി​െൻറ യു.എസിലെ പങ്കാളിയായ ഒഷുഗെനാണ്​ സർക്കാറിനെ സമീപിച്ചത്​. എന്നാൽ, അപേക്ഷയിൽ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയെന്നാണ്​ റിപ്പോർട്ട്​. കോവാക്​സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ഭാഗിക വിവരങ്ങൾ മാത്രമാണ്​ കമ്പനി യു.എസ്​ സർക്കാറിന്​ സമർപ്പിച്ചത്​. ഇതാണ്​ അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ്​ സൂചന.

അതേസമയം, കോവാക്​സിൻ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ഭാരത്​ ബയോടെകിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്​. മൂന്നാംഘട്ട പരീക്ഷണം വിജയമായാൽ മാത്രമേ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ വാക്​സിന്​ അംഗീകാരം നൽകു. വാക്​സിൻ പാസ്​പോർട്ടിനായി കോവാക്​സിനെ പരിഗണിക്കണമെങ്കിൽ ലോകാരോഗ്യസംഘടനുടെ അനുമതി ആവശ്യമാണ്​.

Show Full Article
TAGS:Covaxin 
News Summary - Launch Delayed as FDA Red Flags Emergency Use Authorisation of Bharat Biotech's Covaxin: Report
Next Story