Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവസാന സൈനികനും മടങ്ങി; അഫ്​ഗാനിൽ രണ്ടു പതിറ്റാണ്ടുനീണ്ട യു.എസ്​ അധിനിവേശത്തിന്​ അന്ത്യം
cancel
Homechevron_rightNewschevron_rightWorldchevron_rightഅവസാന സൈനികനും മടങ്ങി;...

അവസാന സൈനികനും മടങ്ങി; അഫ്​ഗാനിൽ രണ്ടു പതിറ്റാണ്ടുനീണ്ട യു.എസ്​ അധിനിവേശത്തിന്​ അന്ത്യം

text_fields
bookmark_border

കാബൂൾ: പറഞ്ഞ തീയതിക്കകം അഫ്​ഗാനിസ്​താനിലെ സൈനിക സാന്നിധ്യം സമ്പൂർണമായി അവസാനിപ്പിച്ച്​ അമേരിക്ക. 20 വർഷം മുമ്പ്​ താലിബാൻ അധികാരത്തിലിരിക്കെ തുടങ്ങിയ അധിനിവേശമാണ്​ വീണ്ടുമൊരിക്കൽ കൂടി താലിബാൻ തന്നെ അതേ ​കസേര കൈയാളു​േമ്പാൾ ഇ​േട്ടച്ച്​ യു.എസ്​ മടങ്ങുന്നത്​. അനേക ലക്ഷം കോടി ഡോളറുകൾ ഒഴുക്കിയും എണ്ണമറ്റ മനുഷ്യ ജീവനുകൾ പൊലിഞ്ഞും രാജ്യത്തിന്‍റെ അടിസ്​ഥാന സൗകര്യങ്ങൾ തകർത്തും നിലനിർത്തിയ സാന്നിധ്യം നിർത്തു​േമ്പാൾ ഇനിയെല്ലാം താലിബാന്‍റെ കൈകളിൽ.

അവസാന സൈനികനും മടങ്ങിയതിന്‍റെ ആഘോഷമായി കാബൂൾ ​െതരുവുകളിൽ ആകാശത്തേക്ക്​ വെടിയൊച്ച മുഴങ്ങി. ഇത്​ ചരിത്ര മുഹൂർത്തമാണെന്ന്​ മുതിർന്ന താലിബാൻ നേതാക്കൾ പറഞ്ഞു.

ആയിരക്കണക്കിന്​ അമേരിക്കൻ, അഫ്​ഗാൻ സൈനികരെയും മറ്റുള്ളവരെയും ഒഴിപ്പിക്കാൻ അവസാന നാളുകളിൽ തിരക്കിട്ട നടപടികൾക്കായിരുന്നു അമേരിക്ക നേതൃത്വംനൽകിയത്​. ഇതിനിടെ ഐ.എസ്​ ഖുറാസാൻ എന്ന ഭീകര സംഘടന നടത്തിയ ആക്രമണം 13 അമേരിക്കൻ സൈനികരും അതിന്‍റെ എത്രയോ ഇരട്ടി താലിബാനികളുമുൾപ്പെടെ 200 ഓളം പേരുടെ ജീവനെടുത്തു. കാബൂൾ വിമാനത്താവളത്തിൽ തുടർന്ന കൂട്ടപ്പൊരിച്ചിലിന്‍റെ നാളുകൾക്ക്​ അവസാനം കുറിച്ചാണ്​ ആഗസ്റ്റ്​ 30ന്​ അവസാന സൈനികനായി മേജർ ജനറൽ ക്രിസ്​ ഡൊണാഹൂ സി.17 യുദ്ധവിമാനത്തിൽ മടങ്ങിയത്​. ഇതോടെ, 31ന്​ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം ഒരു ദിവസം മു​മ്പു സാക്ഷാത്​കരിക്കാനായെന്നതു മാത്രമാണ്​ പ്രസിഡന്‍റ്​ ബൈഡന്‍റെ അമേരിക്കക്ക്​ ആശ്വാസം.

​ഡൊണാഹു വിമാനം കയറിയ ഉടൻ യു.എസ്​ സൈനിക കമാൻഡർ കെന്നത്ത്​ മക്കൻസി ഇതിന്‍റെ പ്രഖ്യാപനവും നടത്തി. തിങ്കളാഴ്ച അർധരാത്രിയോടടുത്തായിരുന്നു യു.എസ്​ വ്യോമസേനയുടെ വിമാനം പറന്നുപൊങ്ങിയത്​.

രണ്ടാഴ്ച മുമ്പ്​ അതിവേഗം താലിബാൻ രാജ്യം പിടിച്ചതിനു പിന്നാലെ ആരംഭിച്ച പലായനം കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിട്ടുണ്ട്​. സ്വദേശികളും വിദേശികളുമായി ഇതുവരെ 123,000 പേരാണ്​ രാജ്യം വിട്ടത്​. അവശേഷിച്ചവരെ കൂടി കൊണ്ടുപോകുമെന്ന്​ യു.എസ്​ വ്യക്​തമാക്കിയിട്ടുണ്ടെങ്കിലും ഇനി അത്​ സാധ്യമാകുമോയെന്ന്​ കണ്ടറിയണം.

കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ആര്​ ഏറ്റെടുക്കുമെന്നതിനെ ചൊല്ലി പ്രശ്​നം നിലനിൽക്കുന്നുണ്ട്​. തുർക്കിക്കാണ്​ നിലവിൽ ഇതിന്‍റെ മേൽനോട്ടം. ഇവ കൈമാറാൻ താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ, തുർക്കി പ്രസിഡന്‍റ്​ ഉർദുഗാൻ ഇത്​ സ്വീകരിച്ചിട്ടില്ല. ഏതെല്ലാം വിമാനങ്ങൾ ഇവിടെനിന്ന്​ സർവീസ്​ ആരംഭിക്കുമെന്നും തീരുമാനമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanUS TroopsAfghanistan
News Summary - Last US Troops Leave Afghanistan Ending 20-Year War: Pentagon
Next Story