Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ പൂച്ചസാറൊരു ചില്ലറക്കാരനല്ല; ബ്രിട്ടന്റെ ചീഫ് മൗസർ, ഏഴാമത്തെ പ്രധാനമന്ത്രിയെ വരവേൽക്കാൻ റെഡിയായി ലാറി

text_fields
bookmark_border
ഈ പൂച്ചസാറൊരു ചില്ലറക്കാരനല്ല; ബ്രിട്ടന്റെ ചീഫ് മൗസർ, ഏഴാമത്തെ പ്രധാനമന്ത്രിയെ വരവേൽക്കാൻ റെഡിയായി ലാറി
cancel

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി യു.കെ ഭരണകൂടത്തിന് നേതൃത്വം നൽകിയ സ്റ്റാർമറിന്റെ രാജി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തുടർച്ചയായ നേതൃമാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ്. എന്നാൽ ഡൗണിംഗ് സ്ട്രീറ്റിലെ അധികാര ഇടനാഴികളിൽ രാഷ്ട്രീയക്കാരെക്കാൾ സ്ഥിരതയോടെ വാഴുന്ന മറ്റൊരു താരമുണ്ട്. നമ്പർ 10-ലെ ഔദ്യോഗിക ചീഫ് മൗസർ ആയ ലാറി എന്ന പൂച്ച.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രിമാർ മാറിമറിയുമ്പോഴും 10 ഡൗണിംഗ് സ്ട്രീറ്റിൽ മാറ്റമില്ലാതെ തുടരുന്ന ഒരേയൊരു സാന്നിധ്യമാണ് ലാറി. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്, ഇപ്പോൾ കീർ സ്റ്റാർമർ തുടങ്ങി ആറ് പ്രധാനമന്ത്രിമാരാണ് ലാറിയുടെ കാലയളവിൽ അധികാരത്തിൽ വരികയും പോവുകയും ചെയ്തത്. യു.കെയുടെ ഏഴാമത്തെ പ്രധാനമന്ത്രിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ലാറി.

കെട്ടിടത്തിലെ എലികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2011-ൽ ബാറ്റർസീ ഡോഗ്സ് ആൻഡ് ക്യാറ്റ്സ് ഹോമിൽ നിന്ന് ലാറി എന്ന പൂച്ചയെ ദത്തെടുത്തത്. എന്നാൽ കാലക്രമേണ വെറുമൊരു എലിപിടുത്തക്കാരൻ എന്നതിലുപരി ഡൗണിംഗ് സ്ട്രീറ്റിന്റെ അവിഭാജ്യ ഘടകമായി ലാറി മാറി. പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക ചിത്രങ്ങളിലും പൊതുപരിപാടികളിലും നിറസാന്നിധ്യമായ ലാറി ഇന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്ഥിരതയുടെ പ്രതീകമായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്.

കിയർ സ്റ്റാർമറിന്റെ രാജിയോടെ ബ്രിട്ടൻ പത്ത് വർഷത്തിനുള്ളിൽ ഏഴാമത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഒരു പതിറ്റാണ്ടിലേറെയായി ഒരേ വിലാസത്തിൽ തുടരുകയാണ് ഈ വിരുതൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Larry, is ready to welcome the seventh Prime Minister of britain
Next Story