ഇന്ത്യൻ വ്യവസായപ്രമുഖർക്ക് അഞ്ചുവർഷക്കാല വിസ അനുവദിച്ച് ശ്രീലങ്ക
text_fieldsകൊളംബോ: ശ്രീലങ്കയിലെ ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5വർഷക്കാലത്തേക്കുള്ള വിസ കൈമാറി മന്ത്രി ദാമ്മിക പെരേര. രാജ്യത്തേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വിസകൾ നൽകിയത്. ശ്രീലങ്കൻ സർക്കാരിന്‍റെ നടപടിയെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്വാഗതം ചെയ്തു.
'ബഹുമാനപ്പെട്ട മന്ത്രി ദാമ്മിക പെരേര ഇന്ത്യയിലെ വ്യവസായ പ്രമുഖർക്ക് അഞ്ചുവർഷക്കാലത്തേക്കുള്ള വിസകൾ കൈമാറി. ശ്രീലങ്കയിൽ വ്യവസായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള സ്വാഗതാർഹമായ നടപടിയാണിത്.'- ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.
നേരത്തെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബാങ്ല ശ്രീലങ്കൻ വ്യവസായ മന്ത്രി നളിൻ ഫെർണാണ്ടോയുമായുമായി കൂടികാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ജീവൻരക്ഷ മരുന്നുകളും, 40,000 മെട്രിക് ടൺ പെട്രോളും, 4,00,000 മെട്രിക് ടൺ പാചക വാതകവും ഇന്ത്യ എത്തിച്ചിരുന്നു. ജൂൺ മൂന്നിന് 3.3 ടൺ മെഡിക്കൽ ഉപകരണങ്ങൾ 1990 സുവസേരിയ ആബുലൻസ് സർവീസിന് കൊളംബോയിലെ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലെ കൈമാറിയിരുന്നു.