തമിഴ് വംശജരുടെ ഭൂമി തിരിച്ചുനൽകും –ദിസ്സനായകെ
text_fieldsകൊളംബോ: തമിഴ് വംശജരിൽനിന്ന് സൈന്യം പിടിച്ചെടുത്ത ഭൂമി മുഴുവനായും അവർക്ക് തിരിച്ചുനൽകുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ. ഭൂമി അതിന്റെ അവകാശികളുടെ കൂടെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റായി അധികാരമേറ്റശേഷം ആദ്യമായി തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയിലെ ജാഫ്ന സന്ദർശിക്കുന്നതിനിടെയാണ് ദിസ്സനായകെ ഇക്കാര്യം അറിയിച്ചത്. ഭൂമി അവരുടെ അവകാശികൾക്ക് തിരിച്ചുനൽകുന്ന നടപടിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
വികസനത്തിനും സുരക്ഷ ആവശ്യങ്ങൾക്കും ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദിസ്സനായകെ, നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.
എൽ.ടി.ടി.ഇയുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് 1980കളിൽ സൈന്യം 3500 ഏക്കറിലേറെ ഭൂമി പിടിച്ചെടുത്തത്. 2009ൽ എൽ.ടി.ടി.ഇ പരാജയപ്പെട്ടതിനെ തുടർന്ന് ചില സ്ഥലങ്ങൾ വിട്ടുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

