Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഭജനത്തിന് പിന്നാലെ അടച്ചിട്ട പാക്കിസ്നിതാനിലെ ലാഹോർ ഗുരുദ്വാര 79 വർഷത്തിന് ശേഷം തുറക്കുന്നു

text_fields
bookmark_border
വിഭജനത്തിന് പിന്നാലെ അടച്ചിട്ട പാക്കിസ്നിതാനിലെ ലാഹോർ ഗുരുദ്വാര 79 വർഷത്തിന് ശേഷം തുറക്കുന്നു
cancel

ലാഹോർ: ഇന്ത്യാ വിഭജനത്തെത്തുടർന്ന് 1947 മുതൽ അടഞ്ഞുകിടന്ന പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര വീണ്ടും സിഖ് മതാചാരങ്ങൾക്കായി വാതിൽ തുറക്കുന്നു. ഗുരു ഹർഗോബിന്ദ് സാഹിബാണ് 79 വർഷത്തെ ഇടവേളക്കുശേഷം ഇത് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ ഞായറാഴ്ചയായിരുന്നു വീണ്ടും തുറക്കലിന്റെ ചടങ്ങുകൾ നടന്നത്.

സിഖ് മതാചാരങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ നിരവധി വിശ്വാസികളും പാക് ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ പാകിസ്താൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷൻ സർദാർ രമേഷ് സിങ് അറോറ, ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് സെക്രട്ടറി നാസിർ മുഷ്താഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗുരുദ്വാരയുടെ പുനരുദ്ധാരണം പൂർത്തിയായതായും സിഖ് സമൂഹത്തിന് ആരാധനക്കായി ഇത് തുറന്നുകൊടുത്തതായും അറോറ ഔദ്യോഗികമായി അറിയിച്ചു.

1915ൽ ഗുരുദ്വാരയുടെ ഹാൾ വികസിപ്പിച്ചിരുന്നു. പിന്നീട് 1921ൽ പ്രാദേശിക സിഖ് സമൂഹം ഭരണച്ചുമതല ഏറ്റെടുത്തു. 1927ൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ഭരണനിയന്ത്രണം ഏറ്റെടുത്തു. 1947ലെ വിഭജനത്തോടെയാണ് ഇവിടെ പതിവായുള്ള സിഖ് ആരാധന അവസാനിച്ചത്. വിഭജനകാലത്തെ അക്രമങ്ങളിൽ ഗുരുദ്വാരയുടെ പവിത്രത സംരക്ഷിക്കുന്നതിനിടെ സിഖ് സമൂഹത്തിലെ ചിലർ കൊല്ലപ്പെട്ടതായും ചരിത്രരേഖകളിലുണ്ട്. സിഖ് മതപൈതൃകം സംരക്ഷിക്കുന്നതിനും തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുമായി പാകിസ്താനിലുടനീളം 50ലധികം ഗുരുദ്വാരകളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് അറോറ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lahore Gurudwara Reopens
Next Story