Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനത്തിന് ഇന്നു തുടക്കം

text_fields
bookmark_border
വിവിധ വിഷയങ്ങൾ ചർച്ചയാകും
കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനത്തിന് ഇന്നു തുടക്കം
cancel

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരും. ദേശീയ അസംബ്ലിയുടെ ചില കമ്മിറ്റികളുടെ ഒഴിവുള്ള സീറ്റുകൾ നികത്തൽ, അറബ് പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവ അസംബ്ലിയിൽ അംഗങ്ങൾ ചർച്ചചെയ്യും.

വ്യവസായിക ലോട്ടുകളുടെ വിതരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രാദേശിക കാർഷിക ഉൽ‌പന്നങ്ങൾ നേരിടുന്ന തടസ്സങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ സമിതികൾ രൂപവത്കരിക്കാനുള്ള അഭ്യർഥനകളും സഭയുടെ മുന്നിലുണ്ട്. 2011-16, 2018-20 സാമ്പത്തിക വർഷങ്ങളിലെ സർക്കാർ വകുപ്പുകളുടെ അന്തിമ പ്രസ്താവനകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചചെയ്യും.

വീട്ടുജോലിക്കാരുടെ പേര് മാറ്റം സംബന്ധിച്ച ചർച്ചയും അജണ്ടയിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 87, 90, 104, 106 എന്നിവ വ്യക്തമാക്കാൻ ഭരണഘടനാ കോടതിയോടുള്ള അഭ്യർഥനയും പരിഗണനാവിഷയമാണ്.യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വാങ്ങുന്നതിനുള്ള കരാറിലെ ലംഘനങ്ങൾ അന്വേഷിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്ന കാര്യവും ദേശീയ അസംബ്ലിക്ക് മുമ്പാകെയുണ്ട്.

പ്രകടനപത്രിക ചർച്ചചെയ്‌തു

കുവൈത്ത് സിറ്റി: സർക്കാറിന്റെ പുതിയ പ്രകടനപത്രിക മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്‌തതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌റം അറിയിച്ചു. ഇതിന് തത്ത്വത്തിൽ അംഗീകാരം നൽകാൻ മന്ത്രിസഭ തീരുമാനമായിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളിൽ അന്തിമ രൂപം തയാറാക്കാൻ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മന്ത്രിസഭ വീണ്ടും പരിശോധനക്ക് വിധേയമാക്കി ദേശീയ അസംബ്ലിയിൽ സമർപ്പിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait National Assembly session begins today
Next Story