Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുവൈത്തും ചൈനയും വിവിധ...

കുവൈത്തും ചൈനയും വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
Kuwait King Meeting With China President
cancel
camera_alt

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ൽ 2024-28 വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി ​ജി​ൻ​പി​ങ്ങും ഇ​തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും പാ​ർ​ട്ടി​യു​ടെ വി​ദേ​ശ​കാ​ര്യ സ​മി​തി ഡ​യ​റ​ക്ട​റു​മാ​യ വാ​ങ് യീ​യു​മാ​ണ് ഉ​ട​മ്പ​ടി​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്.

കു​റ​ഞ്ഞ കാ​ർ​ബ​ൺ റീ​സൈ​ക്ലി​ങ് ഗ്രീ​ൻ സം​വി​ധാ​നം, ജ​ല​ശു​ദ്ധീ​ക​ര​ണ സ്റ്റേ​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചാ​ണ് ധാ​ര​ണ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തെ​ക്കു​റി​ച്ചും കു​വൈ​ത്ത് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി ഡോ. ​ജാ​സിം അ​ൽ ഉ​സ്താ​ദ് ചൈ​നീ​സ് ദേ​ശീ​യ ഊ​ർ​ജ വ​കു​പ്പു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ വി​ക​സ​നം സം​ബ​ന്ധി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി. കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​സാ​ദ് അ​ൽ ബ​റാ​ക്ക് ചൈ​നീ​സ് ഗ​താ​ഗ​ത മ​ന്ത്രി ലി ​സി​യാ​വോ​പെ​ങ്ങു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

സാ​മ്പ​ത്തി​ക, സ്വ​ത​ന്ത്ര മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ച്, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി​യെ (കെ.​ഡി.​പി.​എ) പ്ര​തി​നി​ധാ​നം ചെ​യ്ത് ചൈ​നീ​സ് വാ​ണി​ജ്യ മ​ന്ത്രി വാ​ങ് വെ​ന്റാ​വോ​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഭ​വ​ന വി​ക​സ​നം സം​ബ​ന്ധി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​റും ചൈ​നീ​സ് വ്യാ​പാ​ര മ​ന്ത്രാ​ല​യ​വും ത​മ്മി​ലും ധാ​ര​ണ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CooperationSignedAgreementsKuwaitChina
News Summary - Kuwait and China signed various cooperation agreements
Next Story