
ടോകിയോ ട്രെയിനിലെ കത്തിക്കുത്ത് പ്രതിക്ക് സന്തോഷത്തോടെയിരിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്താൻ മോഹം
text_fieldsടോകിയോ: ഒളിമ്പിക്സ് നടക്കുന്ന ജപ്പാൻ തലസ്ഥാന നഗരത്തിലെ ട്രെയിനിൽ 10 പേരെ കുത്തിപ്പരിക്കേൽപിച്ചതിന് പിടിയിലായ പ്രതിയുടെ കൈയിലിരിപ്പ് കേട്ട് പൊലീസ് ഞെട്ടി. സന്തോഷത്തോടെ നടക്കുന്ന സ്ത്രീകളെ കാണാൻ ഇഷ്ടമില്ലെന്നും അവരെ വധിക്കലായിരുന്നു തന്‍റെ ലക്ഷ്യമെന്നും ഇയാൾ മൊഴി നൽകി.
വെള്ളിയാഴ്ച രാത്രി 8.40നാണ് നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ ഒഡാക്യു ലൈനിൽ ആക്രമണമുണ്ടായത്. 10 പേർക്ക് കുത്തേറ്റതിൽ യൂനിവേഴ്സിറ്റി വിദ്യാർഥിനിയായ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ആറു വർഷം മുമ്പാണ് ഇതേ ചിന്ത വന്നുതുടങ്ങിയതെന്നും നിരവധി പേരെ വധിക്കണമെന്നുണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ട്രെയിനിലും പുറത്തും യാത്രക്കാർക്ക് നേരെ ആക്രമണ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യമായാണ് ഇതേ മനോഭാവം പിടിക്കപ്പെടുന്നത്. 2008ൽ ട്രക്കിലെത്തിയ ആൾ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ ശേഷം ഇറങ്ങി നിരവധി കത്തിക്കുത്ത് നടത്തിയിരുന്നു. ഏഴുപേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
