ഡേകെയറിൽ 18കാരൻ അധ്യാപകരെയും വിദ്യാർഥികളെയും കുത്തിക്കൊന്നു
text_fieldsബ്രസീലിയ: ബ്രസീലിലെ ഡേ കെയറിൽ അക്രമിയായ 18കാരൻ നടത്തിയ കത്തിയാക്രമണത്തിൽ കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. സൗഡാഡസ് നഗരത്തിലാണ് ദാരുണ സംഭവം.
ഡേ കെയർ സെൻററിൽ പ്രവേശിച്ച അക്രമി കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇവരെ കൊലപ്പെടുത്തിയശേഷം സ്വന്തം കഴുത്തിലും യുവാവ് മുറിവേൽപിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ആറു മാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് അധികൃതർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2019 മാർച്ചിലാണ് ബ്രസീലിൽ സ്കൂളിൽ അവസാനം അക്രമം നടന്നത്. സാവോ പോളോക്ക് സമീപമുള്ള സ്കൂളിൽ പൂർവ വിദ്യാർഥികളായ രണ്ടു പേർ നടത്തിയ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
