Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''ടങ്സ്റ്റൺ പോലെ കാഠിന്യമേറിയവൾ, പ്രതിരോധം തീർക്കുന്നവൾ''...മേഗൻ മാർക്കിളിനെ കുറിച്ച് ചാൾസിന്റെ വിശേഷണം

text_fields
bookmark_border
King charles, prince harry and megan
cancel

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മരുമകളായി എത്തിയ കാലം തൊട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് മേഗൻ മാർക്കിൾ. ഹാരി രാജകുമാരന്റെ ജീവിത പങ്കാളിയായാണ് മേഗൻ രാജകുടുംബത്തിലെത്തിയത്. എന്നാൽ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽട്ടന് ലഭിച്ച സ്വീകാര്യതയൊന്നും മേഗന് ലഭിച്ചില്ല. മാത്രമല്ല, കൊട്ടാരത്തിൽ വംശീയ അധിക്ഷേപമടക്കം നേരിട്ടുവെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോഴിതാ മേഗന്റെ വിളിപ്പേര് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കയാണ് രാജകുടുംബ​ത്തിലെ കാര്യങ്ങളെ കുറിച്ച് എഴുതുന്ന കാത്തി നിക്കോൾ. ദ ന്യൂ റോയൽസ് എന്ന പുസ്തകത്തിലാണ് കാത്തി ഇക്കാര്യം പറഞ്ഞത്.

ടങ്സ്റ്റൺ ലോഹം പോലെ കാഠിന്യമുള്ളവളും പ്രതിരോധം തീർക്കുന്നവളും എന്നാണ് രാജാവ് ചാൾസ് മൂന്നാമൻ മേഗനെ വിശേഷിപ്പിച്ചിരുന്നതത്രെ. ഉരുക്ക് സങ്കരങ്ങളും ഇലക്ട്രിക് ബള്‍ബ് ഫിലമെന്‍റുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കടുപ്പമേറിയ ലോഹം ടങ്സ്റ്റൺ. നാലുവർഷം മുമ്പാണ് മേഗനെ ചാൾസ് ഇങ്ങനെ വിശേഷിപ്പിച്ചത്. അന്ന് മേഗൻ കൊട്ടാരത്തിലെത്തിയിരുന്നില്ല. പിന്നീടും ചാൾസ് ഇങ്ങനെയാണോ മേഗനെ വിളിച്ചിരുന്നത് എന്ന കാര്യം പുസ്തകത്തിൽ പറയുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King charles' nickname for meghan markle Stands For toughness and resilience
Next Story