Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅന്ന്​ കണ്ടത്​...

അന്ന്​ കണ്ടത്​ കിമ്മിന്‍റെ രണ്ടാമത്തെ മകളെ

text_fields
bookmark_border
അന്ന്​ കണ്ടത്​ കിമ്മിന്‍റെ രണ്ടാമത്തെ മകളെ
cancel

സോൾ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം ശനിയാഴ്ച പൊതുവേദിയില്‍ കണ്ടത്​ രണ്ടാമത്തെ മകളെയാണെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. കിം ജോങ് ഉന്നിനൊപ്പം എത്തിയത് 10 വയസ്സുള്ള രണ്ടാമത്തെ മകളായ ജു എ ആണെന്ന് ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷനല്‍ ഇന്‍റലിജൻസ് ഏജന്‍സി പാര്‍ലമെന്‍റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2009ല്‍ വിവാഹിതനായ കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. 1948 മുതല്‍ അധികാരത്തിലിരിക്കുന്ന കിം കുടുംബത്തിന്‍റെ അനന്തരാവകാശികള്‍ പ്രായപൂര്‍ത്തി ആയതിനുശേഷം മാത്രമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong un
News Summary - Kim's Second Daughter
Next Story