'അമേരിക്ക സ്വപ്നം കാണേണ്ട, ഉത്തര കൊറിയ ആണവായുധം ഉപേക്ഷിക്കില്ല' ; കടുപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയ തങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്ന് അമേരിക്ക സ്വപ്നം കാണുക പോലും വേണ്ടെന്ന് വ്യക്തമാക്കി പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരിയും നേതാവുമായ കിം യോ ജോങ് വ്യക്തമാക്കി.രാജ്യത്തെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷകൾ വെറുമൊരു ‘ സ്വപ്നം’ മാത്രമാണെന്നും അവർ പറഞ്ഞു. കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയുടെ അധികാരത്തിലെത്തുമെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് കിം യോ ജോങ്.
രാജ്യത്തെ ആണവ നിരായുധീകരിക്കാൻ ചൈനയുമായി ചേർന്ന് ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന അമേരിക്കയുടെ അവകാശവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. “ആണവായുധങ്ങൾ ഉപേക്ഷിക്കുന്ന കാര്യം ഉത്തര കൊറിയയുടെ മുന്നിൽ ഒരിക്കലും ചർച്ചയല്ല. അത് രാജ്യത്തിന്റെ സുരക്ഷയുമായും പരമാധികാരവുമായും ബന്ധപ്പെട്ട ഭരണഘടനാപരമായ കാര്യമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ പ്രസ്താവനകൾ കൊണ്ട് മാത്രം ഇതിൽ ഒരു മാറ്റവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ അമേരിക്ക നിങ്ങളുടെ സ്വപ്നം ഉപേക്ഷിക്കണം”- കിം യോ ജോങ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഷി ജിൻപിങ് നാളെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്താനിരിക്കെയാണ് ആണവായുധ വിഷയത്തിൽ കിം യോ ജോങ് നിലപാട് കർശനമാക്കിയിരിക്കുന്നത്. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, ആണവായുധ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ചർച്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

