ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് കിം ജോങ് ഉൻ; മകൾക്കൊപ്പം രാത്രി സൈനിക പരേഡിൽ പങ്കെടുത്ത് ഉത്തരകൊറിയൻ നേതാവ്
text_fieldsപ്യോങ്യാങ്: ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകൾക്കൊപ്പം രാത്രി സൈനിക പരേഡിൽ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
14,000 സൈനികർ പരേഡിൽ പങ്കെടുത്തു. കിം സങ് സ്വകയറിലാണ് പരേഡ് നടന്നതെന്ന് ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈഡ്ലൈറ്റുകൾക്ക് കീഴിൽ നടന്ന പരേഡിൽ ഉത്തരകൊറിയൻ യുദ്ധവിമാനങ്ങളും പങ്കെടുത്തിരുന്നു. കിമ്മിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്ന മകളും പരേഡിൽ പങ്കെടുത്തു. എന്നാൽ, പാർട്ടി കോൺഗ്രസിൽ പുതിയ ചുമതലകളൊന്നും കിമ്മിന്റെ മകൾക്ക് നൽകിയിരുന്നില്ല.
അതേസമയം, ഉത്തരകൊറിയയുടെ കൈവശമുണ്ടായിരുന്ന പല ആയുധങ്ങളും സൈനികപരേഡിൽ പ്രദർശിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. ടാങ്കുകൾ, ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ, ട്രാൻസ്പോർട്ടർ ഇറക്ടർ തുടങ്ങിയ ആയുധങ്ങളാണ് പരേഡിൽ ഉത്തരകൊറിയ പ്രദർശിപ്പിക്കാതിരുന്നത്.
പരേഡുകളിൽ വ്യാപകമായി ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് കിമ്മിന്റെ രീതിയായിരുന്നു. എന്നാൽ, ഇക്കുറി പരേഡിൽ സംയമനം പാലിച്ചത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

