പ്രകോപിപ്പിച്ചാൽ യു.എസിനെ നശിപ്പിക്കണം -കിം ജോങ് ഉൻ
text_fieldsപ്യോങ് യാങ്: പ്രകോപിപ്പിച്ചാൽ അമേരിക്കയെയും ദക്ഷിണ കൊറിയയെയും സൈനികമായി നശിപ്പിക്കണമെന്ന് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞു. ഞായറാഴ്ച മുതിർന്ന സൈനികനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘
‘അവർ ഉത്തര കൊറിയയെ സൈനികമായി നേരിടാനും പ്രകോപിപ്പിക്കാനും മുന്നോട്ടുവന്നാൽ ഒരു നിമിഷം മടിക്കേണ്ടതില്ല. എല്ലാ അർഥത്തിലും സജ്ജരായിരിക്കുകയും അനുയോജ്യമായ സന്ദർഭത്തിൽ ശക്തമായ തിരിച്ചടി നൽകുകയും വേണം.’’ കിം ജോങ് ഉൻ പറഞ്ഞതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷം ഉത്തരകൊറിയ മൂന്നു ചാര ഉപഗ്രഹംകൂടി വിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

