Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ. കൊറിയൻ സിനിമ വിൽപന...

ദ. കൊറിയൻ സിനിമ വിൽപന നടത്തിയയാളെ കിം ജോങ്​ ഉൻ വധശിക്ഷക്ക്​ വിധിച്ചു

text_fields
bookmark_border
ദ. കൊറിയൻ സിനിമ വിൽപന നടത്തിയയാളെ കിം ജോങ്​ ഉൻ വധശിക്ഷക്ക്​ വിധിച്ചു
cancel

പ്യോങ്​യാങ്​: ദക്ഷിണ കൊറിയൻ സിനിമകളുടെ സീഡികൾ വിൽപന നടത്തിയെന്ന കുറ്റത്തിന്​ ഉത്തര കൊറിയക്കാരനായ ചീഫ്​ എൻജിനീയറെ ഉത്തര ​കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ വധശിക്ഷക്ക്​ വിധേയനാക്കി. വോൺസൻ ഫാർമിങ്​ മാനേജ്‌മെന്‍റ്​ കമ്മീഷനിൽ ചീഫ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ലീ എന്നയാളെയാണ്​ വെടിവെച്ചുകൊന്നതെന്ന്​ ന്യൂയോർക്ക്​ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു​.

ദക്ഷിണ കൊറിയൻ സിനിമ, സംഗീതം തുടങ്ങിയവയുടെ സീഡികളും പെൻഡ്രൈവുകളും രഹസ്യമായി വിൽപന നടത്തി എന്നതാണ്​ ലീ ചെയ്​ത കുറ്റം. ഇത്​ ഉത്തരകൊറിയയിൽ നിയമവിരുദ്ധമാണ്​. സിഡികളും യു.എസ്.ബി സ്റ്റിക്കുകളും 5 മുതൽ 12 വരെ ഡോളറിന്​ വിറ്റതായി ലീ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏപ്രിൽ അവസാനമാണ്​ ലീയെ സ്വന്തം കുടുംബം ഉൾപ്പെടെ 500 പേരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊന്നത്​.

വിധി ലീയെ വായിച്ചുകൾപ്പിച്ച ശേഷം 12 തവണ വെടിയുതിർത്താണ്​ ശിക്ഷ നടപ്പാക്കിയത്​. പിന്നീട്​ മൃതദേഹം ചാക്കിൽപൊതിഞ്ഞ്​ വാഹനത്തിലേക്ക്​​ മാറ്റി. വധശിക്ഷ നടപ്പാക്കുന്നതിന്​​ ദൃക്​സാക്ഷികളായ ലീയുടെ ഭാര്യയും മകനും മകളും മുൻ നിരയിൽതന്നെ കുഴഞ്ഞുവീണു. ഇവരെ സുരക്ഷാ ഗാർഡുകൾ വാനിൽ കയറ്റി രാഷ്ട്രീയ തടവുകാരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി.

"നാല് സുരക്ഷാ ഗാർഡുകൾ ലീയുടെ ഭാര്യയെ ഒരു ലഗേജ് പോലെ ചരക്ക്​ വാഹനത്തിലേക്ക്​ എടുത്തെറിയുകയായിരുന്നു. ഇത്​ കണ്ട്​ കുടുംബക്കാരും അയൽക്കാരും കണ്ണീർ വാർത്തു. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത സാഹചര്യമാണ്​'' പേരുവെളിപ്പെടുത്താത്ത ദൃക്​സാക്ഷി​െയ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

''ദക്ഷിണ കൊറിയൻ വീഡിയോ കാണുകയോ വിൽക്കുകയോ ചെയ്യുന്നത്​ ഉത്തരകൊറിയയിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്​. ഈ തെറ്റ്​ ചെയ്യുന്നത്​ കണ്ടവർ അത്​ അധികൃതരെ അറിയിച്ചില്ലെങ്കിൽ ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കും. അതിനാൽ ആരെയാണ് അടുത്തതായി വധശിക്ഷക്ക്​ വിധേയനാക്കുകയെന്ന് ആർക്കും അറിയില്ല" -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Koreanorth KoreaKim Jong Un
News Summary - Kim Jong Un orders execution of man who sold bootleg South Korean films
Next Story