Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയുമായുള്ള...

റഷ്യയുമായുള്ള ദൃഢബന്ധത്തിൽ അഭിമാനിക്കുന്നുവെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

text_fields
bookmark_border
റഷ്യയുമായുള്ള ദൃഢബന്ധത്തിൽ അഭിമാനിക്കുന്നുവെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
cancel

പ്യോങ്ഗ്യാങ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ദൃഢമായ ബന്ധത്തിൽ അഭിമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. യുക്രെയ്നിനെതിരായി നടത്തുന്ന റഷ‍്യയുടെ യുദ്ധത്തിന് ഉത്തരകൊറിയ സൈനിക പിന്തുണ നൽകുന്ന സാഹചര്യത്തിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച ഉത്തരകൊറിയൻ ഔദ്യോഗിക മാധ‍്യമം കിമ്മിന്‍റെ സന്ദേശം പുറത്തുവിട്ടിരുന്നു.

2022ൽ റഷ്യ യുക്രെയ്‌നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഉത്തരകൊറിയ ക്രെംലിന്റെ പ്രധാന സഖ്യകക്ഷിയായി മാറിയിട്ടുണ്ട്. റഷ്യയുടെ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഉത്തരകൊറിയ സൈനികരെ ഉൾപ്പെടെ അയച്ചുവെന്നും പകരമായി സാമ്പത്തിക നേട്ടങ്ങളും സൈനിക സാങ്കേതികവിദ്യയും ഉത്തരകൊറിയക്ക് ലഭിച്ചുവെന്നും നിരീക്ഷകർ പറയുന്നു.

റഷ്യ-ഉത്തരകൊറിയ ബന്ധത്തിന്റെ ഭാവി കൂടുതൽ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് നയിക്കുന്നതിൽ താൻ അഭിമാനിക്കുന്നതായും കിം റഷ‍്യന്‍ പ്രസിഡന്‍റിനയച്ച കത്തിൽ കൂട്ടി ചേർത്തു. പൊതുവായ പോരാട്ടത്തിന്റെ ചരിത്രം തുടരുന്ന ബന്ധമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുടിന്റെ “ജ്ഞാനപൂർവമായ നേതൃത്വത്തിൽ” റഷ്യ കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കപ്പെടുമെന്നും തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaVladimir PutinKim Jong Unukraine
News Summary - Proud of our strong ties with Russia
Next Story