Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിമ്മിനെ വില കുറച്ചു...

കിമ്മിനെ വില കുറച്ചു കാണരുത്​; അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു -ട്രംപ്​

text_fields
bookmark_border
കിമ്മിനെ വില കുറച്ചു കാണരുത്​; അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു -ട്രംപ്​
cancel

വാഷിങ്​ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അദ്ദേഹത്തെ വിലകുറച്ച്​ കാണരുതെന്നും ട്രംപ്​ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിൻെറ പ്രതികരണം.

കിം ജോങ്​ ഉൻ കോമയിലാണെന്നും സഹോദരിയെ ഭരണച്ചുമതല ഏൽപ്പിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, ഇതിന്​ പിന്നാലെ ഉത്തരകൊറിയയിൽ ചുഴലിക്കാറ്റ്​ നാശം വിതച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തി കിം വാർത്തകളുടെ മുനയൊടിച്ചു. പിന്നീട്​ പാർട്ടി യോഗത്തിലും അദ്ദേഹം പ​ങ്കെടുത്തിരുന്നു.

കിം ഗുരുതര രോഗത്തിൻെറ പിടിയിലാണെന്ന്​ ദക്ഷിണകൊറിയൻ പ്രസിഡൻറിൻെറ സഹായിയായ ​ചാങ്​ സോങ്​ മിൻ ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ, ഇത്തരം റിപ്പോർട്ടുകളെ മുഴുവൻ തള്ളിയാണ്​ ട്രംപിൻെറ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kim Jong UnDonald Trump
News Summary - Kim Jong Un is in good health, never underestimate him
Next Story