Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ.കൊറിയൻ ഉദ്യോഗസ്ഥനെ...

ദ.കൊറിയൻ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന്​ മാപ്പു​പറഞ്ഞ്​ കിം ജോങ്​ ഉൻ

text_fields
bookmark_border
ദ.കൊറിയൻ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന്​ മാപ്പു​പറഞ്ഞ്​ കിം ജോങ്​ ഉൻ
cancel

സോൾ: ഉത്തരകൊറിയൻ ജലാതിർത്തിയിലെത്തിയ ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥനെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ മാപ്പു​ പറഞ്ഞു. ദക്ഷിണ കൊറിയൻ ​​പ്രസിഡൻറ്​ മൂൺ ജോ ഇന്നിന്​ അയച്ച ഒൗദ്യോഗിക കത്തിലാണ്​ വളരെയധികം ഖേദിക്കുന്നതായും നിരാശജനകമാണെന്നും കിം​ ജോങ്​ വ്യക്​തമാക്കിയത്​.

കർക്കശ നിലപാടുകളുടെ പേരിൽ പ്രശസ്​തനായ കിമ്മിൽനിന്ന്​ ഇത്തരത്തിലൊരു പ്രതികരണം ദക്ഷിണ കൊറിയയും ലോകവും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തര ​െകാറിയൻ പ്രദേശത്തേക്ക്​ അതിക്രമിച്ചു​ കയറുകയാണെന്നു കരുതിയാണ്​ സൈനികർ വെടിവെച്ചതെന്ന്​ കത്തിൽ പറയുന്നു. ഉദ്യോഗസ്ഥ​െൻറ ശരീരമല്ല കത്തിച്ചത്​. ഇദ്ദേഹം ഒഴുകിവന്ന ഉപകരണങ്ങളാണ്​ കോവിഡ്​ ഭീതിയിൽ കത്തിച്ചതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറിനുള്ള കത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

ദക്ഷിണ കൊറിയൻ നിയന്ത്രണത്തിലുള്ള ദ്വീപിനു​ സമീപം തർക്കപ്രദേശമായ യെല്ലോ കടലിലാണ്​ ഉദ്യോഗസ്ഥൻ വീണത്​. ലൈഫ്​ ജാക്കറ്റ്​ ധരിച്ചിരുന്ന ഇദ്ദേഹത്തെ ഉത്തരകൊറിയയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത്​ കണ്ടെത്തുകയും സൈനികർ വെടിവെച്ചുകൊല്ലുകയുമായിരുന്നു. പത്ത്​ പ്രാവശ്യമെങ്കിലും വെടിയുതിർത്തതായാണ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തത്​.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉത്തര കൊറിയ അറിയിച്ചു. വെടിവെപ്പിനുശേഷം സൈനികർ അതിക്രമിച്ചുകടന്നയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നും കോവിഡ്​ പ്രതിരോധ നടപടിയുടെ ഭാഗമായി ഒഴുകി വന്ന ഉപകരണങ്ങൾ കത്തിക്കുകയായിരുന്നുവെന്നും കിമ്മി​െൻറ കത്ത്​ ഉദ്ധരിച്ച്​ ദക്ഷിണകൊറിയൻ പ്രസിഡൻറി​െൻറ സുരക്ഷ ഉപദേഷ്​ടാവ്​ സു ഹൂൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaKim Jong Unsourth korea
Next Story