Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖലിസ്ഥാൻ നേതാവ് ഹർദീപ്...

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കാനഡയിൽ വെടിവെച്ച് കൊന്നു

text_fields
bookmark_border
Hardeep Singh Nijjar
cancel

ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കാനഡയിലെ ഗുരുദ്വാരക്കുള്ളിൽ വെടിവെച്ച് കൊന്നു. അജ്ഞാതരായ രണ്ട് യുവാക്കളാണ് വെടിവെപ്പ് നടത്തിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരക്കുള്ളിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

46കാരനായ ഹർദീപ്, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ജലന്ധറിലെ ഭർ സിങ് പുര ഗ്രാമമാണ് സ്വദേശം.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KhalistanHardeep Singh Nijjar
News Summary - Khalistan Tiger Force chief Hardeep Singh Nijjar shot dead
Next Story