ഖാലിദ സിയ ഇനി ഓർമ; അന്ത്യാഞ്ജലിയർപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ
text_fieldsഖാലിദ സിയയുടെ മയ്യിത്ത് നമസ്കാര ചടങ്ങിൽ നിന്ന്
ധാക്ക: ബംഗ്ലാദേശിന്റെ പ്രഥമ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവുമായിരുന്ന ഖാലിദ സിയ ഇനി ഓർമ. ബുധനാഴ്ച വൈകീട്ട് ധാക്കയിലെ മാണിക് അവന്യൂവിലായിരുന്നു ഖബറടക്കം.
ലക്ഷത്തിലേറെ ആളുകളാണ് മയ്യിത്ത് നമസ്കാരത്തിനെത്തിയത്. മയ്യിത്ത് നമസ്കാരത്തിന് മുഫ്തി മുഹമ്മദ് അബ്ദുൽ മാലിക് നേതൃത്വം നൽകി. ഖാലിദയുടെ മകനും ബി.എൻ.പി ആക്ടിങ് ചെയർമാനുമായ താരീഖ് റഹ്മാൻ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്, ചീഫ് ജസ്റ്റിസ് സുബൈർ റഹ്മാൻ ചൗധരി തുടങ്ങിയവർ പങ്കെടുത്തു.
ഖാലിദ സിയക്ക് അന്ത്യോപചാരമർപ്പിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം അദ്ദേഹം ഖാലിദയുടെ മകൻ താരീഖ് റഹ്മാന് കൈമാറി. നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ചടങ്ങിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

