Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്റ്റർ അന്താരാഷ്ട്ര നഴ്സിങ് പുരസ്കാരം കെനിയൻ സ്വദേശിനിക്ക്

text_fields
bookmark_border
രണ്ടര ലക്ഷം ഡോളറാണ് അവാർഡ് തുക
ആസ്റ്റർ അന്താരാഷ്ട്ര നഴ്സിങ് പുരസ്കാരം കെനിയൻ സ്വദേശിനിക്ക്
cancel
Listen to this Article

ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറി‍െൻറ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം കെനിയയിൽ നിന്നുള്ള നഴ്സ് അന്ന ഖബാലെ ദുബക്ക്. രണ്ടര ലക്ഷം ഡോളറാണ് (രണ്ട് കോടി രൂപ) അവാർഡ് തുക. ലോക നഴ്സസ് ദിനത്തിൽ ദുബൈ ജുമൈറ അറ്റ്ലാന്റിസിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മലയാളി നഴ്സുമാരായ ജാസ്മിൻ ഷറഫ്, ലിൻസി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി, റേച്ചല്‍ എബ്രഹാം ജോസഫ് എന്നിവരും പത്ത് അംഗ ഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ആരോഗ്യ രംഗത്തെ കുറിച്ച് ബോധവാന്മാരല്ലാത്ത കെനിയയിലെ ഗ്രാമങ്ങളിൽ ആരോഗ്യ അവബോധ പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷന് നേതൃത്വം നൽകിയതാണ് അന്ന ഖബാലെയെ അവാർഡിന് അർഹയാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kenyan nurse Anna Qabale Duba wins Aster Guardian Global Nursing Award
Next Story