Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറ്റലിൻ കരിക്കോക്കും ഡ്രൂ വൈസ്മാനും വൈദ്യശാസ്ത്ര നൊബേൽ

text_fields
bookmark_border
Katalin Kariko, Drew Weissman
cancel

ഓസ്​ലോ: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരിക്കോയും ഡ്രൂ വൈസ്മാനുമാണ് പുരസ്കാരം പങ്കിട്ടത്. കോവിഡിനെതിരെ എം.ആർ.എൻ.എ വികസിപ്പിച്ചതിനാണ് പുരസ്കാരം. ഫൈസർ/ ബയോടെക്, മോഡേണ വാക്സിനുകൾ വികസിപ്പിക്കാൻ നിർണായക പങ്കുവഹിക്കാൻ ഇതുമൂലം സാധിച്ചു. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ.

ഹംഗറിയിലെ സഗാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് കാരിക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

എം.ആർ.എൻ.എ(mRNA)യുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മാണത്തിന് സഹായിച്ചത്. പുരസ്‌കാരം ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katalin Kariko, Drew Weissman Get Nobel Prize For Medicine
Next Story