മസൂറിയിൽ കശ്മീരി ഷാൾ വിൽപനക്കാർക്ക് മർദനം; കടയടപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിൽ കശ്മീരി ഷാൾ വിൽപനക്കാർക്ക് മർദനം. രണ്ട് കശ്മീരി ഷാൾ വിൽപനക്കാരേയാണ് ഒരുസംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇവരുടെ കട അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്ന് പേർ ചേർന്ന് ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കട പൂട്ടി പോകാനും ആൾക്കൂട്ടം കശ്മീരി ഷാൾ വിൽപനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ആധാർ കാർഡ് കാണിച്ച് ഇന്ത്യക്കാരാണെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം മർദനം തുടർന്നുവെന്നാണ് കശ്മീരി ഷാൾ വിൽപനക്കാർ പറയുന്നത്. അക്രമണം നടത്തിയ മൂന്ന് പേരെയും പിടികൂടിയിട്ടുണ്ടെന്ന് ജമ്മുകശ്മീർ ഡി.ജി.പി ദീപം സേത്ത് പറഞ്ഞു.
മസൂറിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് ജമ്മുകശ്മീർ സ്റ്റുഡന്റ് അസോസിയേഷൻ നാഷണൽ കൺവീനർ നാസിർ ഖുഹേമി പറഞ്ഞു. ബജ്രംഗ്ദൾ പ്രവർത്തകരാണ് ഇവരെ മർദിച്ചതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
കുപ്‍വാര ജില്ലയിൽ നിന്നുള്ള 16ഓളം കശ്മീരി കച്ചവടക്കാർ നാട് വിടാൻ ഭീഷണി നേരിടുന്നുണ്ട്. സൂരജ് സിങ്, തേഹ്റി ഗാർവാൾ, പ്രദീപ് സിങ് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

