ട്രംപുമായുള്ള സംവാദത്തിനുശേഷം കമല ഹാരിസിന് പിന്തുണയേറി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ പിന്തുണ വർധിച്ചതായി റിപ്പോർട്ട്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനുശേഷം വിവിധ പോളുകളിൽ കമല മുന്നേറി. തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന 538 പോളുകളിൽ ട്രംപ് പിന്നിലാണ്. നേരത്തേ, അഭിപ്രായ സർവേയിൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.
ഇപ്സോസ്-റോയിട്ടേഴ്സ് പോൾ പ്രകാരം ഒരു ശതമാനവും ആർ.എം.ജി റിസേർച്ച് പോളിങ് അനുസരിച്ച് രണ്ട് പോയന്റും മോണിങ് കൺസൾട്ടന്റ് പ്രകാരം രണ്ട് പോയന്റും ബിഗ് വില്ലേജിന്റെ പോൾ പ്രകാരം ഒരു ശതമാനവും സോകാൾ സ്ട്രാറ്റജീസ് പ്രകാരം ഒരു പോയന്റ് നേട്ടവും കമല ഹാരിസിനുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പോളുകളിൽ കമല ഹാരിസിന് ട്രംപിനെക്കാൾ 2.9 പോയന്റ് അധികമാണ് നേട്ടം. സംവാദത്തിനുമുമ്പ് ഇത് 2.5 ശതമാനമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

