Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമ്മയായിരുന്നു കമല ഹാരിസി​െൻറ ഏറ്റവും വലിയ പ്രചോദനം; ഓർത്തതിന്​ നന്ദി- അമ്മാവൻ
cancel
Homechevron_rightNewschevron_rightWorldchevron_rightഅമ്മയായിരുന്നു കമല...

അമ്മയായിരുന്നു കമല ഹാരിസി​െൻറ ഏറ്റവും വലിയ പ്രചോദനം; ഓർത്തതിന്​ നന്ദി- അമ്മാവൻ

text_fields
bookmark_border


ന്യൂഡൽഹി: യു.എസ്​ വൈസ്​ പ്രസിഡൻറായി ബുധനാഴ്​ച അധികാരമേറ്റ വൈസ്​ പ്രസിഡൻറ്​ കമല ഹാരിസി​നെ ഇത്ര വലിയ ഉയരങ്ങളിലേക്ക്​ വളർത്തിയതും അവരുടെ ഏറ്റവും വലിയ പ്രചോദനവും മാതാവായിരുന്നുവെന്ന്​ കമലയുടെ അമ്മാവൻ ജി. ബാലചന്ദ്രൻ. തെരഞ്ഞെടുപ്പ്​ പ്രചാരണ കാലത്ത്​ ഈ കടപ്പാട്​ അവർ നിരന്തരം ഓർമിച്ചത്​ വലിയ കാര്യമാണെന്നും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർമിച്ചു.

''എല്ലാം സമയത്ത്​ സംഭവിച്ചതിൽ കൃതാർഥതയുണ്ട്​. ഇനിയിപ്പോൾ അവൾ (കമല) ജോലിത്തിരക്കിലാകുന്നത്​ ഞാൻ മനസ്സിലാക്കുന്നു. ബൈഡനും ഹാരിസും ചേർന്ന്​ പുറപ്പെടുവിച്ച പുതിയ ഉത്തരവുകൾ കണ്ടതോടെ അവർ ഉദ്ദേശിച്ചത്​ നടക്കൂമെന്ന പ്രതീക്ഷയിലാണ്​. കമല മികച്ച പ്രഭാഷകയാണ്​. കൂടുതൽ കൂടിയാലോചനകൾ ആവശ്യമുള്ള മേഖലകളുണ്ട്​. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്​മളമായി തുടരുമെന്നു തന്നെയാണ്​ പ്രതീക്ഷ. ഒപ്പം നേരത്തെ ബന്ധം വിഛേദിക്കപ്പെട്ട പല രാജ്യങ്ങളുമായും ഇനി യു.എസിന്​ പഴയതൊക്കെ മറന്ന്​ പുതിയ ഊഷ്​മളതയിലേക്ക്​ പ്രവേശിക്കാനുമാകും''- ബാലചന്ദ്ര​െൻറ വാക്കുകൾ.

കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ വൈകാതെ യു.എസിലേക്ക്​ പുറപ്പെടണമെന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ 49ാം വൈസ്​ പ്രസിഡൻറാണ്​ കമല ഹാരിസ്​. ഈ പദവിയിലെത്തുന്ന പ്രഥമ പൂർവേഷ്യൻ, കറുത്ത വംശജയാണ്​ കമല. അധികാരമേറുന്നതിന്​ തൊട്ടുമുമ്പ്​ കമല ഹാരിസ്​ ത​െൻറ മാതാവ്​ ശ്യാമളൻ ഗോപാലൻ ഹാരിസിനെ ഓർമിച്ചിരുന്നു.

''ഞാൻ ഇവിടെ എത്താൻ ഏറ്റവും അർഹയായ വനിതയോട്​ കടപ്പെട്ടവളാണ്​ ഞാൻ. എ​െൻറ മാതാവ്​ ശ്യാമളൻ ഗോപാലൻ ഹാരിസ്​. അവർ എ​പ്പോഴും നമ്മുടെ മനസ്സിലുണ്ട്​. 19ാം വയസ്സിൽ അവർ ഇന്ത്യയിൽനിന്ന്​ ഇവിടെയെത്തു​േമ്പാൾ, ഈയൊരു നിമിഷം ഒരിക്കലും ഓർത്തുകാണില്ല, അവർ. പക്ഷേ, ഇതുപോലൊരു അവസരം അനുവദിക്കുന്ന ഒരു അമേരിക്കയിൽ അവർ എന്നും വിശ്വാസം കാത്തുപോന്നു''- ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ സന്ദേശത്തിൽ കമല പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ വിജയിച്ച ഉടൻ നടത്തിയ പ്രഭാഷണത്തിലെ വാക്കുകളായിരുന്നു ഇവ.

തമിഴ്​നാട്ടിൽ നിന്ന്​ കുടിയേറിയ ശ്യാമള കാൻസർ ഗവേഷണമേഖലയിലാണ്​ പ്രവർത്തിക്കുന്നത്​. ജമൈക്കക്കാരനായ അവരുടെ പിതാവ്​ സ്​റ്റാൻഫോഡ്​ യൂനിവേഴ്​സിറ്റി അധ്യാപകനാണ്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamala HarrisMother infuenceUncle remembers
Next Story