Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബൈഡൻ ഇന്ത്യക്കൊപ്പം; മദ്രാസിലെ ഒാർമകളിൽ കമല
cancel
Homechevron_rightNewschevron_rightWorldchevron_rightബൈഡൻ ഇന്ത്യക്കൊപ്പം;...

ബൈഡൻ ഇന്ത്യക്കൊപ്പം; മദ്രാസിലെ ഒാർമകളിൽ കമല

text_fields
bookmark_border

വാഷിങ്​ടൺ: നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളിലെല്ലാം ഒപ്പമുണ്ടാകുമെന്ന്​ ഡെമോക്രാറ്റിക്​ പാർട്ടി പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ. അതിർത്തികളിൽനിന്ന്​ അടക്കം ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ അമേരിക്കയുടെ പിന്തുണയുണ്ടാകും. 15 വർഷം മുമ്പ്​ വൈസ്​ ​പ്രസിഡൻറായിരിക്ക​ു​േമ്പാൾ ഇന്ത്യയുമായി ആണവ കരാർ ഒപ്പിടാൻ മുൻകൈയെടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബാധന ചെയ്യുകയായിരുന്നു ബൈഡൻ. എച്ച്​ വൺ ബി വിസ അടക്കം വിഷയങ്ങളിൽ ട്രംപ്​ ഭരണകൂടം കൈക്കൊണ്ട നിലപാടുകൾ ഇന്ത്യക്കാർക്ക്​ പ്രയാസമുണ്ടാക്കുന്നതാണെന്ന്​ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻസ്​ ഫോർ ബൈഡൻസ്​ നാഷനൽ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ബന്ധങ്ങളെക്കുറിച്ചാണ്​ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസ്​ സംസാരിച്ചത്​. ഇഡലിയെ ഇഷ്​ടപ്പെടാൻ പ്രേരിപ്പിച്ച അമ്മ ശ്യാമള മുതൽ സ്വാതന്ത്ര്യത്തി​െൻറ പ്രാധാന്യം ബോധ്യപ്പെടുത്തിയ മുത്തച്ഛനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായ പി.വി. ഗോപാലൻ വരെ കമലയുടെ സംസാരത്തിൽ നിറഞ്ഞുനിന്നു. വേരുകൾ മനസ്സിലാക്കാൻ തന്നെയും സഹോദരിയെയും മദ്രാസിലേക്ക്​ (ഇന്നത്തെ ചെ​െന്നെ) അമ്മ അയച്ചതും മുത്തച്ഛ​െൻറ കൈപിടിച്ച്​ മദ്രാസി​െൻറ തെരുവുകളിലൂടെ പ്രഭാതസവാരി നടത്തിയതും ഇന്ത്യൻ സ്വാതന്ത്ര്യസമര അനുഭവങ്ങൾ മുത്തച്ഛൻ വിവരിച്ചതുമെല്ലാം അവർ ഒാർത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenKamala Harrisus election 2020
Next Story