Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ2 കാർഗോ വിമാനം കാണാതായി; വിമാനത്തിൽ അഞ്ച് യാത്രക്കാരും, തിരച്ചിൽ ഊർജിതം

text_fields
bookmark_border
കെ2 കാർഗോ വിമാനം കാണാതായി; വിമാനത്തിൽ അഞ്ച് യാത്രക്കാരും, തിരച്ചിൽ ഊർജിതം
cancel

ഇസ്ലാമാബാദ്: ഷാർജയിൽ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി. ചൊവ്വാഴ്ച രാത്രി അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന, പാക് രജിസ്ട്രേഡ് ബോയിങ് 737 കാർഗോ വിമാനമാണ് കറാച്ചിയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് കാണാതയായത്. വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പാക് വ്യോമയാന അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സ് നടത്തുന്ന 27 വർഷം പഴക്കമുള്ള, പരിവർത്തനം ചെയ്ത ചരക്ക് വിമാനം കറാച്ചിയുടെ തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ തകർന്നുവീണിരിക്കാമെന്ന് പ്രാഥമിക വിമാന ഡാറ്റ സൂചിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ഒർമറക്ക് സമീപം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം കാണാതായതായി പാക്മാധ്യം ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച്, ലാൻഡിങിന് തയ്യാറെടുക്കുന്നതിന് മുമ്പ് വിമാനത്തിന് പെട്ടെന്ന് നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. കാണാതായ വിമാനം കണ്ടെത്താൻ വിവിധ ഏജൻസികളുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചതായി പാക് എയർപോർട്ട് അതോറിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K2 Airways plane missing LIVE: Pak looks for flight near Karachi after radar shows it ‘rapidly descending’
Next Story