Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജേക്കബ്​ ബ്ലേകിന്​...

ജേക്കബ്​ ബ്ലേകിന്​ വെടിയേറ്റ സംഭവം; ​അമേരിക്കൻ കായിക ലോകത്ത്​ വ്യാപക പ്രതിഷേധം

text_fields
bookmark_border
ജേക്കബ്​ ബ്ലേകിന്​ വെടിയേറ്റ സംഭവം; ​അമേരിക്കൻ കായിക ലോകത്ത്​ വ്യാപക പ്രതിഷേധം
cancel

വാഷിങ്ടൺ: ​കറുത്തവർഗക്കാരന്​ വെടിയേറ്റ സംഭവത്തിൽ അമേരിക്കൻ കായിക ലോകത്ത്​ വ്യാപക പ്രതിഷേധം. ജേക്കബ്​ബ്ലേക്​​ എന്ന 29 കാരനെയാണ്​ വിൻകോസിൻ പൊലീസ്​ പിന്നിൽ നിന്ന്​ വെടിവച്ചത്​. അദ്ദേഹത്തി​െൻറ മൂന്ന്​ മക്കളുടെ മുന്നിലായിരുന്നു പൊലീസ്​ വെടിവയ്​പ്പ്​.

അമേരിക്കയിൽ വർധിച്ചുവരുന്ന വംശീയ അനീതിക്കെതിരെ കായികതാരങ്ങൾ പ്രതിഷേധ പ്രകടനങ്ങളും ബഹിഷ്കരണങ്ങളും നടത്തി. മൂന്ന് എൻ.‌ബി.‌എ പ്ലേ-ഓഫ് ഗെയിമുകൾ, രണ്ട് മേജർ ലീഗ് ബേസ്ബോൾ മത്സരങ്ങൾ, മൂന്ന് ഡബ്ല്യുഎൻ‌ബി‌എ മത്സരങ്ങൾ, അഞ്ച് മേജർ ലീഗ് സോക്കർ ഗെയിമുകൾ എന്നിവ പ്രതിഷേധത്തെതുടർന്ന്​ മാറ്റിവച്ചു.

ആറ് എൻ‌ബി‌എ ടീമുകളിൽ നിന്നുള്ള കളിക്കാർ ശക്​തമായ പ്രതിഷേധവുമായി രംഗത്തുണ്ട്​. ടെന്നീസ് താരം നവോമി ഒസാക്ക വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോർക്ക്​ വെസ്റ്റേൺ ആൻഡ്​ സതേൺ ഓപ്പൺ സെമി ഫൈനലിൽ നിന്ന് പിന്മാറി. 'ഞാൻ ഒരു കായികതാരമാകുന്നതിന് മുമ്പ് ഒരു കറുത്ത സ്ത്രീയാണ്'എന്ന് അവർ പറഞ്ഞു. ജപ്പാനെ പ്രതിനിധീകരിച്ചാണ്​ ഒസാക്ക മത്സരിക്കുന്നതെങ്കിലും അവർ ജനിച്ച്​ വളർന്നത്​ ലോസ് ഏഞ്ചൽസിലാണ്​.

തിങ്കളാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണിലാണ്​ ഒസാക്ക അടുത്തതായി മത്സരിക്കേണ്ടത്​. ​അമേരിക്കയിലെ മേജർ ലീഗ്​ സോക്കറിൽ നിരവധി ടീമുകൾ ബ്ലേക്കിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ മത്സരങ്ങളിൽ നിന്ന്​ പിന്മാറി. അറ്റ്ലാന്റ യുണൈറ്റഡ്, ഇൻറർ മിയാമി, എഫ്‌സി ഡാളസ്, കൊളറാഡോ, പോർട്ട്‌ലാൻറ്​, സാൻ ജോസ്, റിയൽ സാൾട്ട് ലേക്ക്, എൽ‌എഫ്‌സി, എൽ‌എ ഗാലക്സി, സിയാറ്റിൽ എന്നീ ടീമുകൾ ഇത്തരത്തിൽ പിന്മാറിയവരിൽപെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blacklivesmatterJacob BlakeAthletes protest
Next Story