എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് നീക്കം ചെയ്ത ട്രംപിന്റെ ചിത്രങ്ങൾ യു.എസ് പുനഃസ്ഥാപിച്ചു
text_fieldsവാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് നീക്കം ചെയ്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുനഃസ്ഥാപിച്ച് നീതിന്യായ വകുപ്പ്. ജെഫ്രി എപ്സ്റ്റീന്‍റെ 16ഓളം ചിത്രങ്ങൾ വെബ്സൈറ്റിൽ നിന്ന് കാണാതായെന്നായിരുന്നു റിപ്പോർട്ട്. എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്‍റെയും മെലാനിയ ട്രംപിന്‍റെയും ഫോട്ടോകളും സ്ത്രീകളുടെ നഗ്ന ശരീരത്തിന്‍റെ ചിത്രീകരണങ്ങളുമാണ് വെള്ളിയാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.
ട്രംപ് ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുനഃസ്ഥാപിച്ചതിൽ ഒന്ന്. ഭാര്യ മെലാനിയ, എപ്സ്റ്റീൻ, അയാളുടെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് മറ്റൊന്ന്.
ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായാണ് ഫോട്ടോകൾ നീക്കിയതെന്നായിരുന്നു നീതിന്യായ വകുപ്പിന്റെ ന്യായീകരണം. സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതികരണങ്ങൾക്ക് ശേഷം ചിത്രങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം എപ്സീറ്റിന്റെ ഇരകളുടെ ചിത്രങ്ങളല്ല ഇതിൽ ഉള്ളതെന്ന് ഉറപ്പിച്ച ശേഷമാണ് ചിത്രങ്ങൾ പുനഃസ്ഥാപിച്ചത്. ഈ ചിത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുമിലല. എപ്സ്റ്റീൻ ഫയലുകളിൽ 16 ഫോട്ടോകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.
ട്രംപുമായുള്ള എപ്സ്റ്റീന്‍റെ ചിത്രങ്ങൾ കാണാതായതിൽ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടു.
മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റനുൾപ്പെടെ നിരവധി പ്രമുഖരുടെ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നത് യു.എസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമത്തിന്‍റെ ഇരകളുമായുള്ള എഫ്.ബി.ഐ അഭിമുഖവും കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട മെമൊറാൻഡത്തിന്‍റെ രേഖകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് ജഡ്ജിമാർ എങ്ങനെ കേസ് വിലയിരുത്തി എന്നത് സംശയത്തിന്‍റെ നിഴലിലാക്കുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം കടത്തിക്കൊണ്ടു പോയി പല ഉന്നതർക്കും കാഴ്ച വെച്ച പീഡനക്കേസിലെ പ്രതിയാണ് ജെഫ്രി എപ്സ്റ്റീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

