Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആത്മഹത്യ ചെയ്യാൻ പാലത്തിൽ നിന്ന് ചാടിയത് കാറിന്റെ മുകളിലേക്ക്: കാർ യാത്രിക മരിച്ചു
text_fieldsbookmark_border
മാർഗരിറ്റ നോവെല ഗലിൻഡോ
കാലിഫോർണിയ: അമേരിക്കയിൽ കാലിഫോർണിയയിൽ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം നടത്തിയ ആൾ ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ് കാർ യാത്രിക മരിച്ചു. ആഗസ്റ്റ് ഒമ്പതിനാണ് മാർഗരിറ്റ നോവെല ഗലിൻഡോ എന്ന വയോധിക മരിച്ചത്.
ഭർത്താവിനൊപ്പം സിൽമറിനടുത്ത് വാരാന്ത്യ അവധിക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് എ.ബി.സി റിപ്പോർട്ട് ചെയ്തു. പാസഞ്ചർ സീറ്റിൽ ഇരുന്ന മാർഗരിറ്റയുടെ മേൽ റോക്‌സ്‌ഫോർഡ് സ്ട്രീറ്റ് മേൽപ്പാലത്തിൽ നിന്ന് ചാടിയ ആൾ നേരിട്ട് പതിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന ഭർത്താവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂന്നാഴ്ചയോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മാർഗരിറ്റ ഓഗസ്റ്റ് 28നാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

