Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അസാൻജിനെ അമേരിക്കയിലേക്ക്​ നാടുകടത്താനാകില്ലെന്ന്​ ബ്രിട്ടീഷ്​ കോടതി
cancel
camera_alt

ജൂലിയൻ അസാൻജ്​

Homechevron_rightNewschevron_rightWorldchevron_rightഅസാൻജിനെ...

അസാൻജിനെ അമേരിക്കയിലേക്ക്​ നാടുകടത്താനാകില്ലെന്ന്​ ബ്രിട്ടീഷ്​ കോടതി

text_fields
bookmark_border


അമേരിക്കൻ സമ്മർദത്തിന്​ വഴങ്ങി ചാര​വൃത്തി ആരോപിച്ച്​​ ബ്രിട്ടൻ കസ്​റ്റഡിയിലെടുത്ത്​ ജയിലിലടച്ച വിക്കീലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക്​ നാടുകടത്തരുതെന്ന്​ ബ്രിട്ടീഷ്​ കോടതി. യു.എസിൽ അസാൻജിനെ കാത്തിരിക്കുന്നത്​ അതിസുരക്ഷയുള്ള ഏകാന്ത തടവും പീഡനവുമായതിനാൽ ആത്​മഹത്യ സാധ്യതയുണ്ടെന്ന്​ വ്യക്​തമാക്കിയാണ്​ ബ്രിട്ടീഷ്​ കോടതി ജഡ്​ജി വനേസ ബരെയ്​റ്റ്​സർ 49കാരനെ നാടുകടത്താൻ അനുമതി നിഷേധിച്ചത്​. ഒരു പതിറ്റാണ്ട്​ നീണ്ട വാദവിവാദങ്ങൾക്ക്​​ താത്​കാലിക വിരാമമിടുന്നതാണ്​ നിർണായക വിധി​. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്​ യു.എസ്​ സർക്കാർ അറിയിച്ചിട്ടുണ്ട്​.

ഇറാഖിലും അഫ്​ഗാനിസ്​താനിലും അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിടെ നടന്ന കൊടുംക്രൂരതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ അഞ്ചു ലക്ഷത്തിലേറെ രഹസ്യ ഫയലുകൾ പുറത്തുവിട്ട അസാൻജിനെതിരെ അമേരിക്ക 18 ഓളം കുറ്റങ്ങളാണ്​ ചുമത്തിയിരുന്നത്​. 2010ലാണ്​ ലോകത്തെ ഞെട്ടിച്ച്​ ഫയലുകൾ പുറത്തുവന്നത്​.

അസാൻജിനെതിരെ പ്രതികാര നടപടി ശക്​തമാക്കിയ അമേരിക്ക നാട്ടിലെത്തിച്ച്​ കൂടുതൽ ശിക്ഷ നൽകാ​ൻ ശ്രമം ഊർജിതമാക്കിയിരുന്നു. 175 വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്​ അസാൻജിനെ യു.എസിൽ കാത്തിരിക്കുന്നത്​​. അമേരിക്കൻ രഹസ്യാനേഷണ ഉദ്യോഗസ്​ഥൻ ചെൽസി മാനിങ് വഴിയാണ്​ അസാൻജ്​ നിർണായക ഫയലുകൾ ചോർത്തിയത്​.

അതേ സമയം, ഒരു മാധ്യമ പ്രവർത്തകനെന്ന നിലക്ക്​ രേഖകൾ പുറത്തുവിട്ടാൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച്​ അസാൻജ്​ ബോധവാനായിരുന്നുവെന്നും അതിൽ രാഷ്​ട്രീയ താൽപര്യങ്ങളില്ലെന്നും ബ്രിട്ടീഷ്​ കോടതി വ്യക്​തമാക്കി.

മാനസിക സമ്മർദവും ശ്വസന പ്രശ്​നവും നേരിടുന്ന അസാൻജി​െൻറ സ്​ഥിതിഗതികൾ അടുത്തിടെ കൂടുതൽ വഷളായിരുന്നു.

അമേരിക്കയിലേക്ക്​ നാടുകടത്തുന്നതിനെ വിമ​ർശിച്ച്​ യു.എൻ മാത്രമല്ല, ജർമനി ഉൾപെടെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ആസ്ട്രേലിയൻ പൗരനായ അസാൻജിന്​ മാപ്പുനൽകാൻ യു.എൻ ആവശ്യപ്പെടുകയും ചെയ്​തു.

അതിനിടെ, അധികാരത്തിന്​ പുറത്തേക്ക്​ ജനം വഴിതുറന്ന ട്രംപ്​ അസാൻജിന്​ മാപ്പു നൽകുമെന്ന്​ അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. അസാൻജി​െൻറ കാമുകി മോറിസ്​ ഈ ആവശ്യവുമായി ട്രംപിനെ നേരിട്ട്​ കാണുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:julian assangeUS Extradition
News Summary - Julian Assange no Extradition To US, British Court
Next Story