Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13കാരിയെ കാണാതായ നദിയിലിറങ്ങി റിപ്പോർട്ട് ചെയ്യവെ മൃതദേഹത്തിൽ അബദ്ധത്തിൽ ചവിട്ടിക്കയറി മാധ്യമപ്രവർത്തകൻ VIDEO

text_fields
bookmark_border
പെൺകുട്ടി കാണാതായ സ്ഥലത്തെ ആഴം പറയാൻ മാധ്യമപ്രവർത്തകൻ നദിയിലിറങ്ങുകയായിരുന്നു
13കാരിയെ കാണാതായ നദിയിലിറങ്ങി റിപ്പോർട്ട് ചെയ്യവെ മൃതദേഹത്തിൽ അബദ്ധത്തിൽ ചവിട്ടിക്കയറി മാധ്യമപ്രവർത്തകൻ VIDEO
cancel

ബ്രസീലിയ: 13കാരിയെ കാണാതായത് നദിയിലിറങ്ങി റിപ്പോർട്ട് ചെയ്യവെ മൃതദേഹത്തിൽ അബദ്ധത്തിൽ ചവിട്ടിക്കയറി മാധ്യമപ്രവർത്തകൻ. വടക്കുകിഴക്കൻ ബ്രസീലിലെ ബകാബലിലെ മെയാരിം നദിയിലാണ് സംഭവം നടന്നത്.

കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെ റയിസ്സാ എന്ന പെൺകുട്ടി മുങ്ങിപ്പോകുകയായിരുന്നു. കാണാതായ പെൺകുട്ടിക്കുവേണ്ടി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ ഇവിടെയെത്തിയത്. പെൺകുട്ടി കാണാതായ സ്ഥലത്തെ ആഴം പറയാൻ ലെനിൽഡോ ഫ്രാസാവോ എന്ന മാധ്യമപ്രവർത്തകൻ നദിയിലിറങ്ങുകയായിരുന്നു.

വെള്ളത്തിനടിയിൽ കൈ പോലെ എന്തിലോ താൻ ചവിട്ടിയെന്ന് പോർച്ചുഗീസിൽ പറഞ്ഞ് പെട്ടെന്ന് ഇയാൾ ഞെട്ടി ചാടുകയായിരുന്നു എന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രക്ഷാപ്രവർത്തകർ ഈ സ്ഥലത്ത് പരിശോധന നടത്തുകയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Journalist accidentally steps on missing girl's body while reporting
Next Story