Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്ത്രീ അവകാശങ്ങൾ...

സ്ത്രീ അവകാശങ്ങൾ സംരക്ഷിക്കണമെന്ന്​ താലിബാനോട് അഭ്യർഥിച്ച്​ രാജ്യങ്ങൾ

text_fields
bookmark_border
സ്ത്രീ അവകാശങ്ങൾ സംരക്ഷിക്കണമെന്ന്​ താലിബാനോട് അഭ്യർഥിച്ച്​ രാജ്യങ്ങൾ
cancel

വാഷിങ്​ൺ: അഫ്​ഗാനിലെ സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താലിബാനോടുള്ള അഭ്യർഥനയുമായി 21 ഓളം രാജ്യങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവന യു.എസ് സ്​റ്റേറ്റ് ഡിപാർട്ട്മെൻറ്​​ പുറത്തിറക്കി.

അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ യു.എസിനു പുറമെ ബ്രിട്ടനും യൂറോപ്യൻ യൂനിയനുമടക്കം 18 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്​.

താലിബാൻ അധികാരം പിടിച്ചതോടെ വിദ്യാഭ്യാസം,ജോലി, സഞ്ചാര സ്വാതന്ത്ര്യം എന്നിവക്കുള്ള അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണ്​. സ്ത്രീകളും പെൺകുട്ടികളും എല്ലാ അഫ്ഗാൻ ജനതയെയും പോലെ സുരക്ഷിതത്വത്തിലും അന്തസ്സിലും ജീവിക്കാൻ അർഹരാണെന്നും പ്രസ്​താവനയിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള വിവേചനവും ദുരുപയോഗവും തടയണം. അവരുടെ ശബ്​ദം കേൾക്കാൻ തയാറാവുമെന്ന്​ ഉറപ്പുവരുത്തണം. അന്താരാഷ്​ട്ര സമൂഹമെന്ന നിലയിൽ അവരെ മാനുഷികമായി സഹായിക്കാനും പിന്തുണക്കാനും ഞങ്ങൾ തയാറാണ്.

കഴിഞ്ഞ രണ്ട്​ പതിറ്റാണ്ടിനിടയിൽ അഫ്ഗാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തി​െന്‍റ അഭിവാജ്യഘടകമായി മാറിയ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഭാവിയിലെ ഏതൊരു സർക്കാറും എങ്ങനെ ഉറപ്പാക്കുമെന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanWomen RightAfghan
News Summary - Joint Statement Signed by 21 Countries Urge Taliban to Protect Afghan Women's Rights
Next Story