Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിവാഹത്തിന്...

വിവാഹത്തിന് വേദിയാകാനൊരുങ്ങി വൈറ്റ് ഹൗസ്

text_fields
bookmark_border
white house 09767
cancel

വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകളുടെ വിവാഹത്തിന് വേദിയാകാനൊരുങ്ങി ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിലെ 19ാമത് വിവാഹമാണ് നടക്കാൻ പോകുന്നത്. എന്നാൽ, പ്രസിഡന്‍റിന്‍റെ പേരക്കുട്ടിയുടെ വിവാഹം വൈറ്റ് ഹൗസിൽ നടക്കുന്നത് ആദ്യമായാണ്. ഇതുവരെ നടന്ന 18 വിവാഹവും പ്രസിഡന്‍റിന്‍റെ മക്കളുടെതായിരുന്നു.

ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡന്‍റെ മകൾ നൊവാമി (28)യാണ് വിവാഹിതയാവുന്നത്. നീൽ (25) ആണ് വരൻ. അഭിഭാഷകയാണ് നൊവാമി. പെനിസിൽവാനിയ ലോ സ്കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയയാളാണ് നീൽ. നാല് വർഷമായി ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു.




കൊച്ചുമകളുടെ വിവാഹത്തിൽ ഏറെ സന്തോഷവതിയാണെന്ന് പ്രഥമ വനിത ജിൽ ബൈഡൻ പ്രതികരിച്ചു. വിവാഹത്തിന്‍റെ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ പറഞ്ഞു.

Show Full Article
TAGS:White HouseJoe Biden
News Summary - Joe Biden's granddaughter Naomi to get married at White House
Next Story