Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
syria attack
cancel
Homechevron_rightNewschevron_rightWorldchevron_rightജോ ബൈഡന്‍റെ ആദ്യ...

ജോ ബൈഡന്‍റെ ആദ്യ സൈനിക നടപടി​; സിറിയയിൽ യു.എസ്​ വ്യോമാക്രമണം

text_fields
bookmark_border

ഡമസ്​കസ്​​: കിഴക്കൻ സിറിയയി​െല ഇറാൻ പിന്തുണക്കുന്ന മിലിഷ്യകളുടെ സൈനികകേ​ന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ്​ അറിയിച്ചു. ഇറാഖിലെ യു.എസ്​ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിലിഷ്യകൾ നടത്തിയ ആക്രമണത്തിന്​ തിരിച്ചടിയായാണിത്​. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്​.

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ഉത്തരവനുസരിച്ചാണ്​ സൈനികനീക്കമെന്ന്​ പെൻറഗൺ വക്താവ്​ ജോൺ കിർബി അറിയിച്ചു. ബൈഡൻ പ്രസിഡൻറായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്​.

ഇറാ​െൻറ പിന്തുണയുള്ള ഹിസ്​ബുല്ല, സയ്യിദ്​ അൽ ശുഹദ എന്നീ മിലിഷ്യകളുടെ ആയുധകേന്ദ്രങ്ങളും വാസസ്​ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധിപേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങൾ അറിയിച്ചു.

രണ്ടാഴ്​ച മുമ്പാണ്​ ഇറാഖിലെ ഇർബിലിൽ യു.എസ്​ സൈനികരെ ലക്ഷ്യമിട്ട്​ മിലിഷ്യകൾ ആ​ക്രമണം നടത്തിയത്​. ആ​ക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അമേരിക്കൻ സൈനികനടക്കം ഒമ്പതുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriausaJoe Bidenmilitary action
News Summary - Joe Biden's first military action; U.S. airstrikes in Syria
Next Story