ജോ ബൈഡൻ വീണ്ടും മൽസരിക്കാനുള്ള തീരുമാനം തീർത്തും അശ്രദ്ധ-കമല ഹാരിസ്; ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ജോ ബൈഡനെ വീണ്ടും മൻസരിപ്പിക്കാനുള്ള തീരുമാനം വലിയ അശ്രദ്ധ കൊണ്ടു പറ്റിയതായിരുന്നെന്ന് വൈസ് പ്രസിഡൻറും പിന്നീട് പ്രസിഡൻറ് സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇന്നലെ പുറത്തിറങ്ങിയ കമല ഹാരിസിന്റെ പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്.
2024ൽ വീണ്ടും മൽസരിക്കാനൊരുങ്ങിയ ബൈഡൻ എതിർ സ്ഥാനാർഥിയും റിപബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപിനെക്കാൾ ഡിബേറ്റിൽ ഏറെ പിന്നിൽ പോയതോടെയാണ് ജൂലൈ 21 ന് കാംപയിനിൽ നിന്ന് പിൻമാറിയത്.
ഇങ്ങനെയൊരു തീരുമാനം വന്നപ്പോൾ താനായിരുന്നു വൈറ്റ് ഹൗസ് അംഗങ്ങളിൽ ഏറ്റവും പ്രതിന്ധിയിലായതെന്ന് കമല എഴുതുന്നു. ആ തീരുമാനം ജോ ബൈഡന്റെയും ഭാര്യ ജില്ലിയുടെയും മാത്രമായിരുന്നെന്ന് ‘107 ഡേയ്ഡ്’ എന്ന പുസ്തകത്തിൽ കമല പറയുന്നു.
ഒരാളുടെ ഈഗോയ്ക്കും, ഒരാളുടെ ആഗ്രഹത്തിനും മാത്രം വിട്ടുകൊടുക്കാവുന്ന ഒരു ചോയിസ് ആയിരുന്നില്ല അത്. അത് വ്യക്തിപരമായ തീരുമാനത്തിന് അപ്പുറം ചിന്തിക്കേണ്ട ഒന്നായിരുന്നു.
ബൈഡൻ പിൻമാറിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിടാൻ കമലയ്ക്ക് പിന്നീട് ലഭിച്ചത് 107 ദിവസങ്ങൾ മാത്രമായിരുന്നു. അന്ന് 79 വയസുകാരനായ ട്രംപിനോടാണ് കമല പരാജയപ്പെടുന്നത്. അന്നുമുതൽ അവരുടെ ഇമേജ് ഇടിയുകയും ചെയ്തു.
പ്രായാധിക്യം കൊണ്ട് ബൈഡന്റെ മാനസിക നിലവാരത്തിന് എന്തെങ്കിലും ഇടർച്ച സംഭവിച്ചിരുന്നോ എന്ന ചില സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് പെട്ടെന്ന് അദ്ദേഹം കാമ്പയിനിൽ നിന്ന് പിൻമാറുന്നത്. ആദ്യം അദ്ദേഹവുമായി അടുപ്പമുള്ളവർ ഇത് നിഷേധിച്ചിരുന്നു.
എന്നാൽ ബൈഡന്റെ പ്രായാധിക്യം കൊണ്ടുള്ള പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ വൈറ്റ് ഹൗസ് ശ്രമിച്ചു എന്ന കാര്യം പക്ഷേ കമല നിഷേധിക്കുന്നു. അദ്ദേഹത്തിന്റെ കാമ്പയിന്റെ അവസാന ദിവസവും അദ്ദേഹം തീരുമാനമെടുക്കുന്നതിലും കാര്യങ്ങൾ മനസിലാക്കുന്നതിലും നല്ല പ്രാപ്തനായിരുന്നെന്ന് കമല പറയുന്നു.
ഇപ്പോൾ 82 വയസ്സായ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ എല്ലുകളെ വരെ അത് ബാധിച്ചു കഴിഞ്ഞു.
തനിക്കെതിരായ വംശീയമായ പരാമർശങ്ങളെ പ്രതിരോധിക്കുന്നതിൽ വൈറ്റ് ഹൗസ് കാര്യമായി സഹായിച്ചില്ലെന്നും കമലയുടെ പുസ്തകത്തിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

