Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

text_fields
bookmark_border
Joe Biden
cancel
Listen to this Article

വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 79കാരനായ ബൈഡൻ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പുറമേ, രണ്ട് തവണ ബൂസ്റ്റർ ഡോസും സ്വീകരിച്ചിരുന്നു.

ബൈഡന് നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്നും തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

യു.എസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 1,13,588 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായും 367 പേർ മരിച്ചതായും വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു. 37 ലക്ഷത്തോളം പേരാണ് യു.എസിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joe Biden tested covid positive
Next Story