Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷീയുമായുള്ള കൂടിക്കാഴ്ചയിൽ താൻ കൂടുതൽ ശക്തനായിരിക്കുമെന്ന് -ബൈഡൻ
text_fieldsbookmark_border
വാഷിംങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ ഫലത്തിനു ശേഷം നടക്കുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിങ്ങുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ താൻ കൂടുതൽ ശക്തനായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
ഷീ യുമായുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായി കംബോഡിയയിൽ നടക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങുമായും ബൈഡൻ ചർച്ച നടത്തും.
യുഎസ് സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും ജപ്പാനും ഉൾപ്പെടെ നിരവധി ഏഷ്യൻ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. ദക്ഷിണ ചൈനാ കടൽ, മ്യാൻമറിൽ വർദ്ധിച്ചുവരുന്ന അക്രമം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷനുമായി സഹകരിക്കുമെന്നും ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

